ന്യൂഡൽഹി: എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാമെന്ന ഇന്ത്യയുടെ നിർദേശം പാകിസ്താൻ തള്ളിയതായി റിപ്പോർട്ട്. പ്രതിനിധികളായി ഉദ്യോഗസ്ഥരെ അടക്കം പ്രത്യേക വിമാനം അയക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാൽ പാകിസ്താൻ ഈ ആവശ്യം നിരസിക്കുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇന്ത്യ അയയ്ക്കുന്ന പ്രത്യേക വിമാനത്തിൽ അഭിനന്ദനെ തിരിച്ചെത്തിക്കാൻ സാധ്യമല്ലെന്നറിയിച്ച പാകിസ്താൻ, വാഗാ അതിർത്തി വഴി ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അറിയിച്ചത്. അഭിനന്ദനെ തിരിച്ചെത്തിക്കാൻ രണ്ട് വഴികളാണുണ്ടായിരുന്നത്. വാഗാ അതിർത്തി വഴി അമൃത്സറിലേക്ക് റോഡുമാർഗം അല്ലെങ്കിൽ ഇസ്ലാമബാദിൽ നിന്ന് വ്യോമ മാർഗം. എന്നാൽ മാധ്യമപ്രവർത്തകരേയും വൻ ജനക്കൂട്ടവും കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ ഇന്ത്യൻ വിമാനത്തിൽ ആകാശമാർഗംഅഭിനന്ദനെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. അഭിനന്ദനെ കൈമാറേണ്ടത് ഈ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ പാകിസ്താൻ ആവശ്യം നിഷേധിക്കുകയായിരുന്നു.റാവൽ പിണ്ടിയിൽ നിന്ന് ലാഹോറിലേക്ക് പാകിസ്താൻ പ്രത്യേക വിമാനത്തിലെത്തിച്ച അഭിനന്ദനെവാഗാ അതിർത്തിയിൽ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാ അതിർത്തിയിൽ സ്വീകരിക്കും. അച്ഛനും അമ്മയും ഭാര്യയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. വൻ സ്വീകരണമാണ് ജനങ്ങളും വിങ് കമാൻഡറിന്നായി ഇവിടെ ഒരുക്കിയിരിക്കുന്നത്. 30 മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രഖ്യാപനം എത്തുന്നത്. Content highlights: Wing commander abhinandan varthaman reached India
from mathrubhumi.latestnews.rssfeed https://ift.tt/2UbVXl2
via
IFTTT
No comments:
Post a Comment