ചണ്ഡീഗഡ്: അട്ടാരി-വാഗാ അതിർത്തിയിലെ ഇന്നത്തെ പതാകതാഴ്ത്തൽ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) റദ്ദാക്കി.വാർത്താ ഏജൻസിയായ എൻ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർത്തമനെ ഇന്ന് കൈമാറുന്ന സാഹചര്യത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഡെപ്യൂട്ടി കമ്മീഷണർ ശിവ് ദുലർ സിങാണ് ഇക്കാര്യം അറിയിച്ചത്. നാല് മണിയോടെയാണ് അഭിനന്ദൻ വാഗാ അതിർത്തിയിലെത്തുക. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും അമൃത്സറിലെത്തി കഴിഞ്ഞു. ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാർക്ക് വിമാന യാത്രക്കാരിൽ നിന്ന് ലഭിച്ച കൈയ്യടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമോദാഹരണമായിരുന്നു. വിമാനത്തിൽ കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയിൽ ഈ വിവരം അറിഞ്ഞ യാത്രക്കാർ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാർക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും ആദരവ് രേഖപ്പെടുത്തുകയും ചെയ്തു. സമാധാനത്തിന്റെ സന്ദേശമെന്ന നിലയിൽ വർത്തമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച പാക് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ ഇമ്രാൻഖാൻ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്താൻ അഭിനന്ദനെ എത്തിക്കുന്നത്. അവിടെ നിന്ന് റെഡ്ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകൾ റെഡ്ക്രോസ്സ് നടത്തും. തുടർന്ന് റെഡ്ക്രോസ്സാണ് വാഗാ അതിർത്തിയിലേക്കെത്തിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാ അതിർത്തിയിൽ സ്വീകരിക്കും. അച്ഛനും അമ്മയും ഭാര്യയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. വ്യോമ സേന ഉദ്യോഗസ്ഥർ ഇദ്ദേഹവുമായി സംസാരിക്കും.വൻ സ്വീകരണമാണ് ജനങ്ങളും വിങ് കമാൻഡറിന്നായി ഇവിടെ ഒരുക്കിയിരിക്കുന്നത്. 30 മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രഖ്യാപനം വന്നത്. Content Highlights:BSF Cancels Flag-Lowering Ceremony at Wagah-Attari Border Before Wing Commanders Return
from mathrubhumi.latestnews.rssfeed https://ift.tt/2ToH0Po
via
IFTTT
No comments:
Post a Comment