ഒറ്റപ്പാലം: സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെച്ച യുവതിയുടെ പരാതിയില്‍ ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ചെർപ്പുളശ്ശേരിയില്‍ നടന്ന സംഭവത്തില്‍ സംഭവത്തിൽ ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് മൊഴിയെടുക്കുമ്പോള്‍ യുവതി പരാതിയിൽ ഉറച്ച് നിന്നാൽ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരും.
പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനാണ് പൊലീസ് 164 എടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത്. അനുമതി കിട്ടിയാൽ ഉടൻ മൊഴിയെടുക്കും. പ്രസവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ കഴിയുന്നതിനാല്‍ അതു കോടി കോടതി പരിഗണിച്ചേക്കും. രഹസ്യമൊഴിയെടുക്കുന്നതോടെ പരാതിക്ക് വ്യക്തത വരുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ തീരുമാനിക്കാമെന്നുമാണ് പൊലീസ് പറയുന്നത്.
പരാതിക്കാരിയായ യുവതിയുടെ കുടുംബവും യുവാവും സിപിഎം അനുഭാവികളാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഒരു വിവാദം ഉയര്‍ന്നു വരുന്നത് ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമായ ചെര്‍പ്പുളശ്ശേരിയില്‍ നിന്നാണ് ഇത്തരം ഒരു വിവാദം ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രാദേശിക നേതൃത്വങ്ങൾ തമ്മിലുള്ള ഭിന്നതയാണ് ഈ പരാതിക്ക് കാരണമെന്ന വാദവും ഉയർന്നിട്ടുണ്ട്. കേസില്‍ യുവതി ഉറച്ചു നിന്നാല്‍ സിപിഎം ഓഫീസിൽ എത്തി പൊലീസിന് തെളിവ് ശേഖരിക്കേണ്ടതായും വരും.
ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡനാരോപണം നടത്തിയത്. സിപിഎം പോഷകസംഘടനാ പ്രവർത്തകയായിരിക്കെ പാർട്ടി ഓഫീസിലെത്തിയപ്പോള്‍ സംഘടനാ പ്രവര്‍ത്തകനായ യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. യുവാവുമായി പരിചയത്തിലായെന്നും ഇയാൾ പിന്നീട് പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെർപ്പുളശ്ശേരിയിലെ കോളേജിൽ പഠിക്കുന്ന കാലത്ത് മാഗസിൻ തയ്യാറാക്കാൻ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
മാര്‍ച്ച് 16-ന് മണ്ണൂർ നഗരിപ്പുറത്ത് ഹരിപ്രസാദ് എന്നയാളുടെ വീടിന് പിന്നിൽ ഉറുമ്പരിച്ച് ഗുരുതരാവസ്ഥയിലായ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണമാണ് പീഡന പരാതിയിലേക്ക് വരെ എത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് ജനിച്ച് വീണിട്ട് 24 മണിക്കൂര്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
തുടര്‍ന്ന ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരം അനുസരിച്ച് അന്വേഷണം നടത്തിയ പോലീസ് കുഞ്ഞിന്റെ അമ്മയായ ഇരുപതുകാരിയെ കണ്ടെത്തുകയായിരുന്നു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്ത് യുവതിയുടെ മൊഴിയെടുത്തതോടെയാണ് സംഭവം പീഡനത്തിലേക്ക് മാറിയത്. യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് സ്ഥലത്തെ വര്‍ക്ക്ഷോപ്പ് തൊഴിലാളിയായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ വീട്ടിൽ താൻ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നൽകുകയായിരുന്നു. ആരോപണ വിധേയന്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം നിലപാട്. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും പറഞ്ഞു.
from mangalam.com https://ift.tt/2Hz3qYW
via IFTTT
No comments:
Post a Comment