തൃശ്ശൂരില്‍ മത്സരിക്കാന്‍ ഉപാധികളുമായി തുഷാര്‍ വെള്ളാപ്പള്ളി; ബി.ജെ.പി. കേന്ദ്രനേതാക്കളുമായി ചര്‍ച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

തൃശ്ശൂരില്‍ മത്സരിക്കാന്‍ ഉപാധികളുമായി തുഷാര്‍ വെള്ളാപ്പള്ളി; ബി.ജെ.പി. കേന്ദ്രനേതാക്കളുമായി ചര്‍ച്ച

ന്യൂഡൽഹി: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നതിന് ഉപാധികളുമായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി ബി.ജെ.പിയെ അറിയിച്ചു. നിലവിൽ ഡൽഹിയിൽ തുടരുന്ന തുഷാർ ബി.ജെ.പി. കേന്ദ്രനേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. ഇതിനുശേഷം മാത്രമേ മത്സരിക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ബി.ഡി.ജെ.എസിന് നൽകിയ തൃശ്ശൂർ സീറ്റിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നതാണ് പത്തനംതിട്ട സീറ്റിലെ ബി.ജെ.പി. സ്ഥാനാർഥി പ്രഖ്യാപനവും വൈകാൻ കാരണം. തൃശ്ശൂരിൽ ബി.ഡി.ജെ.എസ്. മത്സരിക്കുന്നില്ലെങ്കിൽ തൃശ്ശൂർ, പത്തനംതിട്ട സീറ്റുകളിലെ സ്ഥാനാർഥികളെ ബി.ജെ.പി. പ്രഖ്യാപിക്കും. ഇതോടെ പാർട്ടിക്കുള്ളിലെ തർക്കങ്ങളും രമ്യമായി പരിഹരിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതിനിടെ തൃശ്ശൂരിൽ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്ന്തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. തൃശ്ശൂരിന്റെ കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും തൃശ്ശൂർ ഉൾപ്പെടെ അഞ്ച് സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകിയതാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി ചേർന്നതിനുശേഷം സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നും ബി.ഡി.ജെ.എസിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ബി.ജെ.പി. പത്തനംതിട്ട സീറ്റിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണമല്ലെന്നുംതുഷാർ വ്യക്തമാക്കി. Content Highlights:bdjs thrissur loksabha seat; thushar vellappally will meet bjp central leaders in delhi


from mathrubhumi.latestnews.rssfeed https://ift.tt/2YiLQh0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages