ന്യൂഡൽഹി:ഗുരുഗ്രാമിൽ മുസ്ലിം കുടുംബത്തിനു നേരെ ആൾക്കൂട്ട ആക്രമണം. ഇവരുടെ വീടിനു നേർക്ക് അക്രമിസംഘം കല്ലെറിയുകയും ചെയ്തു. ഹോളി ദിവസമായ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്രിക്കറ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാഗ്വാദമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്നാണ് കുടുംബം പറയുന്നത്.നാൽപ്പതിലധികം പേരടങ്ങിയ സംഘമാണ് കുടുംബത്തിനും വീടിനും നേരെ ആക്രമണം നടത്തിയത്. ഇരുമ്പുവടികളും ഹോക്കിസ്റ്റിക്കുകളും മറ്റും ഉപയോഗിച്ചായിരുന്നു അക്രമിസംഘം കുടുംബാംഗങ്ങളെ ആക്രമിച്ചത്. ആക്രമണത്തിൽ കുടുംബത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ഇരയായ കുടുംബത്തിലെ ചില അംഗങ്ങൾ ഭൂപ് സിങ് നഗറിലെ വീടിനു പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. അപ്പോൾ ഏഴോളം പേരടങ്ങുന്ന സംഘം അവിടെയെത്തുകയും തെരുവിൽ ക്രിക്കറ്റ് കളിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ കളി നിർത്താൻ അവർ തയ്യാറായില്ല. തുടർന്ന് കളി നിർത്തണമെന്ന് ആവശ്യപ്പെട്ട സംഘം നാൽപ്പതോളം പേരുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. Haryana: #Visuals from the residence in Gurugram that was vandalised & where the family members were beaten up on March 21. Police registered a case; police said, "children of a local were playing cricket, a few men threatened them asking not to play cricket there &attacked them" pic.twitter.com/TvklDkNa9i — ANI (@ANI) March 23, 2019 content highlights:Gurgaon family attacked by mob
from mathrubhumi.latestnews.rssfeed https://ift.tt/2WiicGx
via
IFTTT
No comments:
Post a Comment