കോഴിക്കോട്:ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ കോഴിക്കോട്ടെ ബി.ജെ.പി. സ്ഥാനാർഥി കോടതിയിൽ കീഴടങ്ങും. എട്ട് കേസുകളിൽ പ്രതിയായ ബി.ജെ.പി. സ്ഥാനാർഥി കെ.പി. പ്രകാശ്ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യവും നിഷേധിച്ചതോടെയാണ് അദ്ദേഹം പത്തനംതിട്ട കോടതിയിൽ കീഴടങ്ങുന്നത്. ജാമ്യം ലഭിക്കും വരെസ്ഥാനാർഥി ഇല്ലാതെയാകും കോഴിക്കോട് മണ്ഡലത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിൽ രജിസ്റ്റർ ചെയ്ത എട്ട് കേസുകളിലാണ് പ്രകാശ്ബാബുവിനെ പ്രതിചേർത്തിരിക്കുന്നത്. കേസിൽ മുൻകൂർജാമ്യം ലഭിക്കാനായി പ്രകാശ്ബാബു ജില്ലാ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും തള്ളി. ഇതോടെയാണ് മാർച്ച് 25-ന് കോടതിയിൽ കീഴടങ്ങാൻ പ്രകാശ്ബാബു തീരുമാനിച്ചത്. തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ കോടതിയിൽ കീഴടങ്ങുന്ന സ്ഥാനാർഥിയെകോടതി റിമാൻഡ് ചെയ്തേക്കും. അങ്ങനെയെങ്കിൽ പ്രകാശ്ബാബു ജാമ്യംതേടി ഹൈക്കോടതിയെ സമീപിക്കും. അതേസമയം, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളിലാണ് തന്നെ പ്രതിചേർത്തിരിക്കുന്നതെന്നും അതിൽ അഭിമാനം മാത്രമേയുള്ളൂവെന്നും കെ.പി. പ്രകാശ്ബാബു പ്രതികരിച്ചു. കോടതിയിൽ കീഴടങ്ങിയശേഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:sabarimala protest case; kozhikode bjp candidate kp prakashbabu will be surrender in court
from mathrubhumi.latestnews.rssfeed https://ift.tt/2HOXnyt
via
IFTTT
No comments:
Post a Comment