തൃശൂര്‍ സീറ്റിനായി നിരന്തരം ശല്യപ്പെടുത്തിയയാളാണ് ടോം വടക്കനെന്ന് മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

തൃശൂര്‍ സീറ്റിനായി നിരന്തരം ശല്യപ്പെടുത്തിയയാളാണ് ടോം വടക്കനെന്ന് മുല്ലപ്പള്ളി

ന്യൂഡൽഹി: ടോം വടക്കന് എങ്ങനെയാണ് മനപരിവർത്തനമുണ്ടായതെന്ന് തനിക്കറില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശൂരിലെ സീറ്റ് തനിക്ക് വാങ്ങിത്തരണമെന്ന് ടോം വടക്കൻ പറഞ്ഞതായും രണ്ടാഴ്ച മുമ്പ് വരെ തന്നെ ബന്ധപ്പെടുന്നതിനായി പേഴ്സണൽ സ്റ്റാഫംഗങ്ങളെ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു. നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹത്തിന്റെ ഗുണദോഷങ്ങളെ കുറിച്ചും പഠിപ്പിച്ചത് ടോം വടക്കനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്രമോദിയെന്ന ഭീകരനെ കുറിച്ചും അഴിമതിക്കാരനെ കുറിച്ചും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെ കുറിച്ചും കുശാഗ്രബുദ്ധിക്കാരനെ കുറിച്ചും പറഞ്ഞത് ടോംവടക്കനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിൽ നിന്ന് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ വരും ദിവസങ്ങളിൽ ബിജെപിയിലെത്തും എന്ന ടോം വടക്കന്റെ പ്രസ്താവനയെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പ്രവർത്തകർ പോകുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിക്കില്ലേ എന്ന ചോദ്യത്തിന് അത് സിപിഎമ്മിനാണ് ബാധകമെന്നും കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് പ്രവർത്തകർ പോകുന്നത് സിപിഎമ്മിൽ നിന്നാണെന്നും പശ്ചിമബംഗാളിൽ ഇതാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി മറുപടി നൽകി. മുസ്ലിം ലീഗ് എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഎം സുധീരൻ മത്സരിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ബാക്കി കാര്യങ്ങളിൽ പാർട്ടി ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു. Content Highlights: Mullapally Ramachandran reacts on Tom Vadakkan joining BJP


from mathrubhumi.latestnews.rssfeed https://ift.tt/2Fcy73I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages