ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമാകാത്തതിൽ സംസ്ഥാന നേതാക്കളെ അതൃപ്തി അറിയിച്ച് ഹൈക്കമാൻഡ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് കേരളത്തിൽ പാർട്ടിക്കുണ്ടായിരുന്നു മുൻതൂക്കം നഷ്ടമായെന്നും ഹൈക്കമാൻഡ്, നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി നേരിട്ട് തന്നെ അതൃപ്തി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇനി ഒരു സീറ്റും ഘടകക്ഷികൾക്ക് വിട്ട് കൊടുക്കേണ്ടെന്നും രാഹുൽ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇടുക്കിയിൽ നോട്ടമിട്ടിരുന്ന പി.ജെ.ജോസഫിന്റെ കാര്യം ത്രിശങ്കുവിലായി. വടകരയിൽ കെ.കെ.രമയെ സ്വതന്ത്രയാക്കി മത്സരിപ്പിക്കണമെന്ന ലീഗിന്റെ ആവശ്യവും ഇനി പരിഗണിക്കാനിടയില്ല. ഉമ്മൻചാണ്ടിയും കെ.സി.വേണു ഗോപാലും മത്സരിക്കണോ എന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റി നടക്കുന്നുണ്ട്. എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയുമടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും. സ്ഥാനാർഥികളുടെ കാര്യത്തിൽ പുർണ്ണമായ ചിത്രം ഈ യോഗത്തോടെ ഉണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. ഭാരിച്ച ഉത്തരവാദിത്തം ഉള്ളതിനാൽ കെ.സി.വേണുഗോപാലിനെ സുരക്ഷിതമായ വയനാട്ടിൽ മത്സരിപ്പിക്കാനാണ് സാധ്യത. ഘടകകക്ഷികൾക്ക് ഇനി സീറ്റ് വിട്ട്കൊടുക്കേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചതോടെ നാളെ വൈകീട്ട് വരെ കാത്തിരിക്കുമെന്നാണ് പി.ജെ.ജോസഫ് പ്രതികരിച്ചത്. തീരുമാനം ഉണ്ടായാലും ഇല്ലെങ്കിലും തന്റെ തീരുമാനം നാളെ വൈകീട്ട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിന് സീറ്റ് വിട്ട്കൊടുത്താൽ ലീഗിന്റെ ആവശ്യവും പരിഗണിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ വരുമ്പോൾ രണ്ടു സീറ്റുകളിൽ കോൺഗ്രസിന് വിട്ട് വീഴ്ച വേണ്ടിവരും. ദേശീയ തലത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള തയ്യാറെടുപ്പിനിടയിൽ ഈ വിട്ടുവീഴ്ചക്ക് അനുമതി നൽകാനാവില്ലെന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. നേരത്തെ കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് വിട്ട് നൽകിയതിൽ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചതാണ്. Content Highlights:loksabha election congress-udf seat sharing-pj joseph
from mathrubhumi.latestnews.rssfeed https://ift.tt/2Cl7oA2
via
IFTTT
No comments:
Post a Comment