കോഴിക്കോട്: മുസ്ലീം ലീഗും എസ്ഡിപിഐയും തമ്മിൽ രഹസ്യ ചർച്ച നടന്നുവെന്ന വാർത്തകൾ പുറത്തു വന്നതോടെ വെട്ടിലായ യുഡിഎഫ് പ്രതിരോധവുമായിരംഗത്തെത്തി.മലപ്പുറം കെടിഡിസി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. ചർച്ച നടന്നുവെങ്കിലും അത് മുൻകൂട്ടി നിശ്ചയിച്ചതല്ല എന്നാണ് ലീഗ് പറഞ്ഞത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച് നടന്ന ചർച്ചയെന്ന് മുമ്പ് പറഞ്ഞ എസ്ഡിപിഐ നിലപാട് പിന്നീട് മയപ്പെടുത്തി.രഹസ്യ ചർച്ച നടന്നുവെന്നത് അടിസ്ഥാന രഹിതമാണെന്നാണ് കുഞ്ഞാലിക്കുട്ടിപറഞ്ഞത്. മലപ്പുറം ജില്ലയിൽ നിർണായക ശക്തിയാണ് എസ്ഡിപിഐ. കടുത്ത മത്സരത്തിന്റെ സാഹചര്യത്തിൽ എസ്ഡിപിഐയുമായി നീക്കുപോക്കിനാണ് ഇ.ടി. മുഹമ്മദ് ബഷീർ ശ്രമിച്ചതെന്നാണ് വിവരം. അതേസമയം രഹസ്യ ചർച്ച പുറത്തുവന്നതോടെ രൂക്ഷമായ വിമർശനവുമായി എൽഡിഎഫ് രംഗത്ത് വന്നു. യുഡിഎഫിന്റെ അറിവോടെയായിരുന്നു രഹസ്യ ചർച്ച നടന്നതെന്നാണ് പൊന്നാനിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ ആരോപിച്ചത്. ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള നേതാക്കൾ അവിടെ ഉണ്ടായിരുന്നുവെന്നാണ് അൻവർ ആരോപിക്കുന്നത്. മലപ്പുറം ജില്ലയിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന നീക്കങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അൻവർ പറഞ്ഞു. കേരളത്തിലെ മുസ്ലീം ലീഗ് നേതൃത്വം പരാജയ ഭീതിയിലാണെന്നും അതിനാലാണ് കേരളത്തിലെ എല്ലാ തീവ്രവാദ സംഘങ്ങളുമായും കൂട്ടുകെട്ടുണ്ടാക്കാൻ അവർ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുംആരോപിച്ചു. ചർച്ച നടത്തിയിട്ടില്ല എന്ന് ലീഗ് നേതൃത്വം പറയുന്നത് വസ്തുതകൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും കോടിയേരി ആരോപിച്ചു. അതേസമയം എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ വിശദീകരിച്ചു. കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ തന്നെ അതിന് വിശദീകരണം നൽകിയതാണെന്നും സാദിഖലി വ്യക്തമാക്കി. ജനങ്ങൾ കയറി ഇറങ്ങുന്ന ഹോട്ടലിൽആരെങ്കിലും രഹസ്യ രാഷ്ട്രീയ ചർച്ച നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു. Content Highlights:SDPI - Muslim League Secret Meeting
from mathrubhumi.latestnews.rssfeed https://ift.tt/2O5aU6l
via
IFTTT
No comments:
Post a Comment