പ്യോങ്യാങ്: ഉത്തരകൊറിയൻ പാർലമെന്റായ സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു. വൈകീട്ട് ആറുമണിയോടെ പ്രവാസികളും കപ്പലിൽ പണിയെടുക്കുന്ന പൗരന്മാരുമൊഴികെയുള്ള രാജ്യത്തെ മുഴുവൻ വോട്ടർമാരും വോട്ടുചെയ്തതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി കെ.സി.എൻ.എ. റിപ്പോർട്ടുചെയ്തു. ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയൻ പാർട്ടിയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. കൊറിയൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ചോൻഡോയിസ്റ്റ് ചോംഗ്ഡു പാർട്ടി എന്നീ ചെറുപാർട്ടികൾക്ക് ഏതാനും സീറ്റിൽ മത്സരിക്കാൻ അനുമതിയുണ്ട്. കിം ജോങ് ഉന്നിന്റെ ഏകാധിപത്യത്തിലുള്ള രാജ്യത്തിന്റെ ഭരണപ്രക്രിയകളിൽ പാർലമെന്റിന് കാര്യമായ പങ്കില്ല. ഒരൊറ്റ സ്ഥാനാർഥി അഞ്ചുവർഷം കൂടുമ്പോഴാണ് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാർഥിമാത്രമാണ് മത്സരത്തിനുണ്ടാകുക. ബാലറ്റ്പേപ്പറിൽ സ്ഥാനാർഥിയുടെ പേര് വെട്ടി വോട്ടർമാർക്ക് എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടെങ്കിലും ആരും എതിർപ്പ് പ്രകടിപ്പിക്കാറില്ല. content highlights:North Koreans vote in no-choice parliamentary elections
from mathrubhumi.latestnews.rssfeed https://ift.tt/2F2oJiZ
via
IFTTT
No comments:
Post a Comment