തിരുവനന്തപുരം: ഉത്സവങ്ങൾക്ക് ചെറു ഇടവേളനൽകി തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു തുടക്കമാകുന്നു. 44-ാം നാൾ കേരളം ഒന്നടങ്കം പോളിങ് ബൂത്തിലെത്തും. 20 മണ്ഡലങ്ങളിലും ആരു ജയിക്കണമെന്ന് വിധിയെഴുതും. ആദ്യഘട്ടത്തിൽത്തന്നെ കേരളത്തിൽ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് മൂന്നാംഘട്ടത്തിലേക്കു മാറി. പെസഹാ വ്യാഴവും വിഷുവും ഈസ്റ്ററും തിരഞ്ഞെടുപ്പു ചൂടിനുള്ളിൽ കേരളം ആഘോഷിക്കും. മുന്നണികൾക്ക് സമ്മർദമില്ലാതെ പ്രചാരണത്തിന് സമയമുണ്ട്. എൽ.ഡി.എഫ്. സ്ഥാനാർഥിനിർണയത്തിന് കോൺഗ്രസും ബി.ജെ.പി.യും നെട്ടോട്ടമോടുമ്പോൾ എൽ.ഡി.എഫ്. 20 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്കു കടന്നു. നാലുദിവസത്തിനകം എല്ലാ മണ്ഡലത്തിലെയും കൺവെൻഷനുകൾ പൂർത്തിയാക്കാനാകുമെന്നത് ഇടതുമുന്നണിയുടെ നേട്ടമാണ്. വിവിധഘട്ടങ്ങളായി പ്രചാരണ പരിപാടികൾക്കും എൽ.ഡി.എഫ്. രൂപം നൽകിയിട്ടുണ്ട്. അതിനുള്ള ചുമതലക്കാരെയും നിശ്ചയിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കം സ്ഥാനാർഥികളുടെ വിവരങ്ങളെത്തിക്കാൻ എൽ.ഡി.എഫിനായിട്ടുണ്ട്. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലേക്കു മാറിയതിൽ യു.ഡി.എഫിനും എൻ.ഡി.എ.ക്കും ആശ്വാസമാണ്. വെട്ടിയും തിരുത്തിയുമുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഹൈക്കമാൻഡിന്റെ പരിഗണനയിലാണ്. അതിന് അന്തിമ തീർപ്പായിട്ടില്ല. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ എന്നിവർ കളത്തിലിറങ്ങുമോയെന്നതിൽ തീർപ്പുണ്ടായിട്ടില്ല. കെ.സി വേണുഗോപാൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുമുന്നണിയിലെ സ്ഥാനാർഥികളാരെന്ന് നിശ്ചയിച്ചതിനാൽ, പൊരുതാൻ പാകത്തിലുള്ള എതിരാളിയെയും കളംനിറച്ചുള്ള പ്രചാരണത്തിനുള്ള വേഗവും യു.ഡി.എഫ്. കണ്ടത്തേണ്ടതുണ്ട്. കോൺഗ്രസിന്റെ തീരുമാനം തന്നെയാണ് ഇതിൽ വേഗത്തിലാക്കേണ്ടത്. യു.ഡി.എഫിൽ ലീഗും ആർ.എസ്.പി.യും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലാണ് യു.ഡി.എഫിന്റെ ചിത്രംതെളിഞ്ഞത്. കോട്ടയത്ത് കേരള കോൺഗ്രസിനായി പി.ജെ. ജോസഫ് മത്സരിക്കുന്നതും ഏറക്കുറെ ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ കാര്യത്തിൽ മാറ്റമുണ്ടാകില്ല. എൻ.ഡി.എ. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നതിൽ മാത്രമാണ് എൻ.ഡി.എ.യിലുള്ള വ്യക്തത. എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും സ്ഥാനാർഥികളെ അറിഞ്ഞ് തീരുമാനമെടുക്കാനുള്ള കാത്തിരിപ്പാണ് എൻ.ഡി.എ.ക്കുള്ളതെന്ന് പറയുമ്പോഴും ബി.ജെ.പി.യിലെ ആഭ്യന്തര തർക്കവും മുന്നണിയിലെ സീറ്റ് തീർപ്പാക്കാത്തതും അവരെ അലട്ടുന്നുണ്ട്. മൂന്നു മുന്നണികളും പോരാട്ടത്തിന് ഒരുക്കംതുടങ്ങിയിട്ടുള്ളത് തിരുവനന്തപുരത്തുമാത്രമാണ്. content highlights:loksabha election 2019, kerala udf,ldf,nda
from mathrubhumi.latestnews.rssfeed https://ift.tt/2F1eLhJ
via
IFTTT
No comments:
Post a Comment