സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തണം; ടി.വി.യിലും പത്രത്തിലും മൂന്നുതവണവീതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തണം; ടി.വി.യിലും പത്രത്തിലും മൂന്നുതവണവീതം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണം. ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തുകയും വേണം. മുഖ്യധാരാപത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന് വ്യത്യസ്ത തീയതികളിലാണ് സ്ഥാനാർഥികളും പാർട്ടികളും പരസ്യം നൽകേണ്ടത്. ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ അതും പ്രത്യേകം വ്യക്തമാക്കണം. പത്രങ്ങളിൽ നൽകിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ സ്ഥാനാർഥികൾ സമർപ്പിക്കണം. ഓരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുണ്ടെന്ന വിവരം അതത് രാഷ്ട്രീയപ്പാർട്ടികൾ സമർപ്പിക്കുകയും വേണം. കഴിഞ്ഞ ഒക്ടോബറിൽ ഇതുസംബന്ധിച്ച നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിരുന്നെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ നിർബന്ധമാക്കുന്നത്. Content Highlights:loksabha election 2019, candidates should be reveal their criminal cases through advertisement


from mathrubhumi.latestnews.rssfeed https://ift.tt/2u0ArUQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages