കണ്ണൂർ: അച്ചടക്കനടപടിക്കുശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തിയ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശി വീണ്ടും നേതൃനിരയിലേക്ക്. തിങ്കളാഴ്ച ചേരുന്ന ജില്ലാകമ്മിറ്റിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തും. ഇക്കാര്യത്തിൽ ജില്ലാനേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ആഴ്ചകൾക്കുമുമ്പ് അനുമതി തേടിയിരുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായതോടെ നിലവിലെ ജില്ലാ സെക്രട്ടറി പി. ജയരാജൻ സ്ഥാനമൊഴിയും. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനകമ്മിറ്റി അംഗവുമായ എം.വി. ജയരാജൻ ജില്ലാസെക്രട്ടറിയുടെ ചുമതലയേൽക്കും. പെരുമാറ്റദൂഷ്യ ആരോപണത്തിന്റെ പേരിൽ 2011-ലാണ് പി. ശശിയെ മാറ്റി പി. ജയരാജൻ ജില്ലാ സെക്രട്ടറിയാവുന്നത്. 2011 ജൂലായിൽ ശശിയെ പുറത്താക്കി. സി.പി.എമ്മിൽ രൂക്ഷമായ വിഭാഗീയത നിലനിന്ന സാഹചര്യം കൂടിയായിരുന്നു അത്. ശശിക്കെതിരേ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ നൽകിയ കേസിൽ 2016-ൽ അദ്ദേഹം കുറ്റവിമുക്തനായി. തുടർന്ന് അദ്ദേഹത്തെ തലശ്ശേരി കോടതി അഭിഭാഷക ബ്രാഞ്ചിൽ ഉൾപ്പെടുത്തി. അഭിഭാഷകരുടെ സംഘടനയായ െഡമോക്രാറ്റിക് ലോയേഴ്സ് യൂണിയന്റെ ജില്ലാ പ്രസിഡന്റുമായി. പാർട്ടിയിൽനിന്ന് പുറത്തായശേഷം അഭിഭാഷകൻ എന്നനിലയിൽ പാർട്ടിയുടെ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തു. ഗ്ലോബൽ ലോയേഴ്സ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിനും നേതൃത്വം നൽകി. അതിനിടെ, വിദൂരവിദ്യാഭ്യാസത്തിലൂടെ എം.ബി.എ. ബിരുദമെടുത്തു. തുടർന്നു േജണലിസത്തിൽ ബിരുദാനന്തരബിരുദവും നേടി. പുറത്താകുമ്പോൾ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. content highlights:P Sasi back in leadership
from mathrubhumi.latestnews.rssfeed https://ift.tt/2VOTdue
via
IFTTT
No comments:
Post a Comment