എത്യോപ്യ വിമാനാപകടം: തിരിച്ചിറങ്ങാൻ പൈലറ്റ് അനുമതി തേടിയിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

എത്യോപ്യ വിമാനാപകടം: തിരിച്ചിറങ്ങാൻ പൈലറ്റ് അനുമതി തേടിയിരുന്നു

ആഡിസ് അബാബ: എത്യോപ്യയിൽ തകർന്നുവീണ വിമാനം അടിയന്തരമായി തിരിച്ചിറങ്ങാൻ അനുമതി ചോദിച്ചിരുന്നുവെന്ന് റിപ്പോർട്ട്. വിമാനത്തിന് തകരാറുണ്ടെന്നും തിരിച്ചിറങ്ങണമെന്നും പൈലറ്റ്, ബോലെ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നുവെന്ന് എത്യോപ്യൻ എയർലൈൻസ് സി.ഇ.ഒ. തിവോൾഡെ ജിബ്രെമറിയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനുമതി ലഭിച്ചെങ്കിലും തിരിച്ചിറങ്ങുന്നതിനുമുമ്പ് വിമാനം തകർന്നുവീഴുകയായിരുന്നു. ആഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശികസമയം രാവിലെ 8.38-നാണ് വിമാനം പറന്നുയർന്നത്. ആറുമിനിട്ടിനുശേഷം തകർന്നുവീണു. 8.44-ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും അധികൃതർ പറഞ്ഞു. കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത്, നെതർലൻഡ്സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേൽ, ബെൽജിയം, യുഗാൺഡ, യെമെൻ, സുഡാൻ, ടോഗോ, മൊസാംബിക്ക്, നോർവേ എന്നിവിടങ്ങളിൽനിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനമറിയിക്കുന്നുവെന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിന്റെ ഓഫീസ് ട്വിറ്ററിൽ പറഞ്ഞു. ബോയിങ്ങിന്റെ 737 മാക്സ്-8 ശ്രേണിയിൽപ്പെട്ടതാണ് അപകടത്തിൽപ്പെട്ട വിമാനം. 2016-ലാണ് ഈ മോഡൽ വിമാനം അവതരിപ്പിച്ചത്. തകർന്നുവീണ വിമാനം നവംബറിലാണ് എത്യോപ്യൻ എയർലൈൻസിന്റെ ഭാഗമായത്. ഒക്ടോബറിൽ ഇൻഡൊനീഷ്യയിൽ തകർന്നുവീണ ലയൺ എയറിന്റെ വിമാനവും ഇതേ ശ്രേണിയിൽപ്പെട്ടതാണ്. അന്നത്തെ അപകടത്തിൽ 189 പേർ മരിച്ചിരുന്നു. 2010-ൽ എത്യോപ്യയിൽ യാത്രാവിമാനം തകർന്നുവീണ് 90 പേരാണ് മരിച്ചത്. content highlights:Ethiopian Airlines: No survivors on crashed Boeing 737


from mathrubhumi.latestnews.rssfeed https://ift.tt/2NVBUF4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages