ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ടോം വടക്കൻ. എന്നാൽ താൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മൈ നേഷൻ എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് വടക്കൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സോണിയ ഗാന്ധിയെ പുകഴ്ത്തിയും രാഹുൽ ഗാന്ധി കാണാൻ പോലും കൂട്ടാക്കിയില്ല എന്ന നിലപാടും വടക്കൻ പറയുന്നു. കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുൽ ഗാന്ധിയുമായി നേരിട്ട് കാണാൻ പോലും കഴിഞ്ഞിട്ടില്ല. രാഷ്ട്രീയത്തിലെത്തും മുമ്പ് രാഹുലിനൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവസാനമായി കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്റ്മെന്റ് ചോദിച്ചത് ഒരു വർഷം മുമ്പാണ്. നാളിതുവരെ കിട്ടിയില്ല. സോണിയ ഗാന്ധി ആളുകൾക്ക് പറയാനുള്ളത് കേൾക്കുമായിരുന്നു. സോണിയാജി പാർട്ടി പ്രവർത്തകരെ കാണുകയും അവർക്ക് പറയാനുള്ള കേൾക്കുകയും ചെയ്യുമായിരുന്നു. രാഹുലിന്റെ കാര്യത്തിൽ ഇതല്ല സ്ഥിതി. പറച്ചിൽ മാത്രമേയുള്ളൂ. രാഹുൽ വെറും തൈയാണ്. താൻ വലിയവനാണെന്ന് കാട്ടാൻ മറ്റുള്ളവരെ ഒഴിവാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു ആർഎസ്എസ് പ്രചാരകനും രാജ്യസഭാ എംപിയുമായ രാകേഷ് സിൻഹയാണ് ബിജെപിയിൽ ചേരുന്നത് പരിഗണിച്ചുകൂടേ എന്ന് ചോദിച്ചത്. അതിനെക്കുറിച്ച് കുറച്ചുനാളായി ചിന്തിച്ചുവരികയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് തീരുമാനത്തിലെത്തിയത്. ബിജെപി എനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഞാൻ വിനീതമായി അത് നിരസിക്കുകയായിരുന്നു. എന്നാൽ ഏത്സീറ്റാണ് മത്സരിക്കാൻ വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. "ഞാൻ പാർട്ടിയിൽ പുതിയ ആളാണ്. പ്രാദേശിക ഘടകങ്ങൾക്കും ഞാൻ പരിചിതനല്ല. പെട്ടെന്ന് സ്ഥാനാർഥിയായാൽ പ്രവർത്തകർ വഞ്ചിക്കപ്പെട്ടതായി കരുതും. അതുകൊണ്ടാണ് മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചത്". സംഘടനാ തലത്തിലോ മത്സരിക്കുന്നതോ അടക്കം ഭാവിയിൽ പാർട്ടി എന്ത് ഉത്തരവാദിത്വം ഏൽപിച്ചാലും സ്വീകരിക്കും. ഇപ്പോൾ പാർട്ടി ഘടകങ്ങളുമായി ബന്ധം സ്ഥാപിക്കാനായി ശ്രമിച്ചുവരുകയാണ്. വിശ്വാസത്തിൽ കോടതിയോ സർക്കാരോ ഇടപെട്ടാൽ അത് ചോദ്യം ചെയ്യാം. ശബരിമലയിൽ ആചാരങ്ങൾ പുലരണം എന്ന് തന്നെയാണ് ക്രിസ്തീയ സഭകളുടെയും നിലപാട്. ഈ വിഷയത്തിൽ കോൺഗ്രസിൽ സംസ്ഥാന ഘടകത്തിനും കേന്ദ്രനേതൃത്വത്തിനും വ്യത്യസ്ത നിലപാടുകളായിരുന്നു. എന്നാൽ ബിജെപി മാത്രമാണ് വിശ്വാസികൾക്കൊപ്പം ഏക മനസ്സോടെ നിന്നത്. കോൺഗ്രസിന്റെ മാധ്യമ വിഭാഗം തകർന്നു. അതിന്റെ സംസ്കാരവും നടന്നു കഴിഞ്ഞു. ആരും ശ്മശാനത്തിൽ നിൽക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. Content Highlights: Tom Vadakkan, bjp,
from mathrubhumi.latestnews.rssfeed https://ift.tt/2JLrKZr
via
IFTTT
No comments:
Post a Comment