തൊടുപുഴ: വിശന്ന് തളര്‍ന്ന് ഉറങ്ങിക്കിടന്ന കുട്ടിയെ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്നു മണിക്ക് വിളിച്ചേല്‍പ്പിച്ച് ക്രൂരമര്‍ദ്ദനം. തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ ആക്രമിച്ച അമ്മയുടെ കാമുകന്റെ ക്രൂരതയെ കുറിച്ച് അമ്മയുടെ മൊഴി എടുത്ത ഡി.വൈ.എസ്.പി വിവരിച്ചത് ഇങ്ങനെ.
രാത്രി ഭക്ഷണം കഴിക്കാതെയാണ് കുട്ടികള്‍ രണ്ടുപേരും തളര്‍ന്നുറങ്ങിയത്. അമ്മയും കാമുകന്‍ അരുണ്‍ ആനന്ദും രാത്രി പുറത്തുപോയി ഭക്ഷണം വാങ്ങിവന്നു. മൂന്നു മണിക്ക് ഭക്ഷണം കഴിക്കാന്‍ കുട്ടിയെ വിളിച്ചേല്‍പ്പിച്ചു. അപ്പോഴാണ് ഇളയ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ച വിവരം അരുണ്‍ അറിഞ്ഞത്. ഇതോടെ പ്രകോപിതനായ അരുണ്‍ മൂത്തകുട്ടിയെ ആക്രമിക്കുകയായിരുന്നു.
ഇളയ കുട്ടിയെ ബാത്ത്‌റൂമില്‍ കൊണ്ടുപോകേണ്ട ചുമതല മൂത്ത കുട്ടിക്കായിരുന്നു. ഇളയ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതറിഞ്ഞ അരുണ്‍ വഴക്കിട്ടു. മൂത്തകുട്ടിയെ കട്ടിലില്‍ നിന്ന് വലിച്ച് താഴെയിട്ടു ചവിട്ടി. പിന്നീട് എടുത്ത് കട്ടിലിലേക്ക് ശക്തിയായി എറിഞ്ഞു. പിന്നീട് എടുത്ത് വലിച്ചെറിഞ്ഞു. ഷെല്‍ഫിന്റെ ഇടയ്ക്ക് തലയിടിച്ചാണ് ഗുരുതരമായ പരുക്കേറ്റതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
ആക്രമണം നടക്കുമ്പോള്‍ അമ്മ അടുത്തുണ്ടായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും മര്‍ദ്ദനമേറ്റു. അരുണ്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നത് നവംബര്‍ 19 മുതലാണെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. അന്നുമുതല്‍ കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിരുന്നു. എങ്കിലും ഇതാദ്യമായാണ് ഇത്രയും ക്രൂരമായി ആക്രമിച്ചതെന്ന് അമ്മ മൊഴി നല്‍കിയെന്ന് തൊടുപുഴ ഡി.വൈ.എസ്.പി പറഞ്ഞു.
കുട്ടികളുടെ അച്ഛന് തൊടുപുഴയില്‍ വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരുന്നു. അത് നോക്കിനടത്തുന്നതിനാണ് ഇവര്‍ തൊടുപുഴയിലേക്ക് താമസം മാറ്റിയത്. യുവതി തൊടുപുഴ സ്വദേശിനിയാണ്.
from mangalam.com https://ift.tt/2OxqQ1d
via IFTTT
No comments:
Post a Comment