വയനാട്ടില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും സിപിഐ മത്സരിക്കുമെന്ന് ഡി രാജ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

വയനാട്ടില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും സിപിഐ മത്സരിക്കുമെന്ന് ഡി രാജ

ന്യൂഡല്‍ഹി : വയനാട്ടില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും സിപിഐ അവിടെ മത്സരിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ര്ടീയമായി ശരിയാണോ എന്നത് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും രാജ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യത തീരെ മങ്ങിയിട്ടും, രാഹുല്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉറപ്പിച്ചു പറയുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതുണ്ടായാല്‍ പ്രഖ്യാപനം വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഇതിനിടെ ഇടതുപക്ഷത്തിനെതിരെ മുന വച്ച ആരോപണവും മുല്ലപ്പള്ളി നടത്തി. രാഹുല്‍ വരാതിരിക്കാന്‍ ദില്ലിയില്‍ ചില പ്രസ്ഥാനങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.



from mangalam.com https://ift.tt/2FLqUYz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages