ന്യുഡല്‍ഹി: ജീവനക്കാരനെ വധിച്ച കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ഗ്രൂപ്പ് ഉടമ പി.രാജഗോപാലിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച കീഴ്‌കോടതി വിധി സുപ്രീം കോടതി ശരിവച്ചു. രാജഗോപാലിനോട് ജൂലൈ ഏഴിനകം കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.
2001ലാണ് ശരവണ ഭവനിലെ ജീവനക്കാരനായ ശാന്തകുമാര്‍ കൊല്ലപ്പെട്ടത്. കൊടൈക്കനാലിലെ പെരുമാള്‍മലൈയിലാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
കേസില്‍ 2009ല്‍ സുപ്രീം കോടതി രാജഗോപാലിന് ജാമ്യം അനുവദിച്ചിരുന്നു. മദ്രാസ ഹൈക്കോടതിലാണ് രാജഗോപാലിനെ ശിക്ഷിച്ചത്. ജീവനക്കാരിന്റെ ഭാര്യയെ സ്വന്തമാക്കുന്നതിനു വേണ്ടിയാണ് രാജഗോപാല്‍ ശാന്തകുമാറിനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.
1990കളിലാണ് കൊലപാതകത്തിനുള്ള സംഭവത്തിന്റെ തുടക്കം. ശരവണ ഭവന്‍ ചെന്നൈ ബ്രാഞ്ചിന്റെ അസിസ്റ്റന്റ് മാനേജരുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജീവജ്യോതി ഈ വിവാഹത്തെ എതിര്‍ത്തു. ഈ സമയം രാജഗോപാലിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു.
പിന്നീട് ജീവജ്യോതി 1999ല്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് രാജഗോപാല്‍ പല തവണ ദമ്പതികളോട് ആവശ്യപ്പെട്ടിരുന്നു. രാജഗോപാലില്‍ നിന്നും ഗുണ്ടകളില്‍ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് 2001ല്‍ ശാന്തകുമാറും ജീവജ്യോതിയും ഒരു പരാതി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വിചാരണ വേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവയടക്കം 20 രാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ച ഹോട്ടല്‍ ശൃംഖലയാണ് ശരവണ ഭവന്റേത്. ഇന്ത്യയില്‍ ഇവര്‍ക്ക് 25 ഓളം റസ്‌റ്റോറന്റുകളുണ്ട്.
from mangalam.com https://ift.tt/2HKIr5l
via IFTTT
No comments:
Post a Comment