പാര്‍ട്ടിക്കെതിരെ വിരല്‍ ചൂണ്ടുന്നവരുടെ വിരലൊടിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

പാര്‍ട്ടിക്കെതിരെ വിരല്‍ ചൂണ്ടുന്നവരുടെ വിരലൊടിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ലഖ്‌നൗ: ഭീഷണി പ്രസംഗവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിക്കെതിരെയോ അതിന്റെ അംഗങ്ങള്‍ക്കെതിരെയോ വിരല്‍ ചൂണ്ടുന്നവരുടെ വിരല്‍ ഒടിക്കുമെന്ന് ഇറ്റാവയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി റാം ശങ്കര്‍ കതെരിയ. ഇന്ന് കേന്ദ്രത്തിലും സംസ്ഥാനത്തും ഞങ്ങളുടെ സര്‍ക്കാരാണുള്ളത്. ഞങ്ങള്‍ക്കെതിരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ ആ വിരല്‍ ഒടിക്കും-ഇറ്റാവയില്‍ നടന്ന ബി.ജെ.പി റാലിയില്‍ കതെരിയ ഭീഷണിപ്പെടുത്തി.

ബി.എസ്.പി ഭരണകാലത്ത് കതെരിയയ്ക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് കതരിയയുടെ ഭീഷണി. മായാവതി എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തു. എന്നാല്‍ എന്നെ ജയിലിലടയ്ക്കാന്‍ അവര്‍ക്കായില്ല. മായാവതിക്ക് തനിക്കെതിരെ ഒന്നും ചെയ്യാനായില്ല. മായാവതിയെ തനിക്ക് ഭയമില്ലെന്നും കതെരിയ പറഞ്ഞു.

ആഗ്രയിലെ സിറ്റിംഗ് എം.പിയാണ് കതെരിയ. ആഗ്രയില്‍ യു.പി മന്ത്രി സിംഗ് ഭാഗലിനാണ് ബി.ജെ.പി സീറ്റ് നല്‍കിയത്. പകരം ഇറ്റാവയിലാണ് കതെരിയയ്ക്ക് സീറ്റ് നല്‍കിയത്.



from mangalam.com https://ift.tt/2Wy08s2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages