മഹ്‌റൂഫിന്റെയും സഹോദരിയുടെയും ജീവനെടുത്തത് സ്വന്തം ബസ്;മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടുമരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

മഹ്‌റൂഫിന്റെയും സഹോദരിയുടെയും ജീവനെടുത്തത് സ്വന്തം ബസ്;മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടുമരണം

മലപ്പുറം: എടവണ്ണയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു. കുനിയിൽ സ്വദേശി എരുമേടത്ത് മുഹമ്മദിന്റെ മക്കളായ മഹറൂഫ്, യാസ്മോൾ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ഒതായി റോഡിൽ മാലക്കടവ് വളവിൽവെച്ചാണ് അപകടമുണ്ടായത്. ചാത്തല്ലൂരിൽനിന്ന് അരീക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിൽ യാത്രചെയ്തിരുന്നവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട ഇരുവാഹനങ്ങളും മഹറൂഫിന്റെ ഉടമസ്ഥതയിലുള്ളതാണ്. മരിച്ച യാസ്മോൾ ശനിയാഴ്ച വിദേശത്തുള്ള ഭർത്താവിന്റെയടുത്തേക്ക് പോകാനിരിക്കുകയായിരുന്നു. അപകടത്തിൽ യാസ്മോളുടെ മക്കളായ ഫാത്തിമ ഷെറിനും റിസ്വാനയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content Highlights:accident in edavanna malappuram,


from mathrubhumi.latestnews.rssfeed https://ift.tt/2UkhXgU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages