ലോകത്തെ മുൻനിര നിർമിത ബുദ്ധി പ്ലാറ്റ്ഫോമുകളിലൊന്നായ ഹാപ്റ്റികിനെ റിലയൻസ് ജിയോ സ്വന്തമാക്കാൻ പോവുകയാണെന്ന് റിപ്പോർട്ട്. 200 കോടി രൂപ വിലമതിക്കുന്ന ഈ ഇടപാട് ഈ ആഴ്ചതന്നെ പൂർത്തിയാവുമെന്നാണ് വിവരം. ഐഎൻസി42.കോം എന്ന വെബ്സൈറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. റിലയൻസ് ജിയോ സർവീസസ് ലിമിറ്റഡ് ഹാപ്റ്റിക് സ്ഥാപകരായ ആകൃത് വൈഷ്, സ്വപൻ രാജ്ദേവ് എന്നിവരുമായി വ്യവസായ കൈമാറ്റ കരാർ ഒപ്പിട്ടതായി കമ്പനി രേഖകൾ മുൻനിർത്തി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇരുകമ്പനികളും ഇതേകുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒറ്റവർഷം കൊണ്ട് പത്തിരട്ടി ലാഭമുണ്ടാക്കിയ ഹാപ്റ്റിക്കിന്റെ വ്യവസായ പങ്കാളികളുടേയും ഇടപാടുകാരുടേയും പട്ടികയിൽ ലോകത്തെ പല മുൻനിര സ്ഥാപനങ്ങളുമുണ്ട്. കൊക്കക്കോള, എച്ച്ഡിഎഫ്സി ലൈഫ്, സാംസങ്, എഡെൽവീസ് ടോക്യോ, ഗോഇബിബോ, ആമസോൺ പ്ലേ, ക്ലബ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എന്നിവ അതിൽ ഉൾപ്പെടുന്നു. നിർമിതബുദ്ധിയിൽ അധിഷ്ടിതമായ വ്യവസായങ്ങളുടെ ഭാവി മുന്നിൽ കണ്ടാവണം റിലയൻസ് ജിയോ ഇത്തരം ഒരു ഏറ്റെടുക്കലിന് ഒരുങ്ങുന്നത്. അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികളാണ് റിലയൻസ് ജിയോയ്ക്കുള്ളത്. Content Highlights:Reliance Jio ,Haptik, Artificial intelligence
from mathrubhumi.latestnews.rssfeed https://ift.tt/2YA1y7e
via
IFTTT
No comments:
Post a Comment