കുട്ടിയെ ആക്രമിച്ച രണ്ടാനച്ഛന്‍ സ്ഥിരം ക്രിമിനല്‍; കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, മദ്യപിച്ച് വാഹനമോടിച്ചത് അടക്കം നിരവധി കേസുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

കുട്ടിയെ ആക്രമിച്ച രണ്ടാനച്ഛന്‍ സ്ഥിരം ക്രിമിനല്‍; കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, മദ്യപിച്ച് വാഹനമോടിച്ചത് അടക്കം നിരവധി കേസുകള്‍

തൊടുപുഴ: തൊടുപുഴ ഉടുമ്പന്നൂരില്‍ ഏഴുവയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദ് സ്ഥിരം ക്രിമിനല്‍. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കേസ്, സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.

തിരുവനന്തപുരം ജില്ലയിലെ മ്യൂസിയം സ്‌റ്റേഷനില്‍ രണ്ടുകേസുകളും ഫോര്‍ട്ട് സ്‌റ്റേഷനില്‍ രണ്ടു കേസുകളുമാണുള്ളത്. 2008ലാണ് കൊലപാതകക്കേസില്‍ ഇയാള്‍ പ്രതിയായത്. വിജയരാഘവന്‍ എന്നയാളെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. എന്നാല്‍ ഈ കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. മദ്യപിച്ച് വാഹനമോടിച്ചതിന് നിരവധി തവണ ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ അരുണ്‍ ആനന്ദിനെതിരെ തൊടുപുഴ പോലീസും കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അരുണിനെതിരെ ബാലാവകാശ കമ്മീഷനും കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കുറ്റം ചെയ്തവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു.

ശിശുക്ഷേമ വകുപ്പും നടപടി ആരംഭിച്ചു. കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ശിശുക്ഷേമ വിഭാഗം ഉദ്യോഗസ്ഥ പ്രീത അറിയിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴിയും ഇവര്‍ എടുത്തിട്ടുണ്ട്. തനിക്കും മര്‍ദ്ദനമേറ്റുവെന്നാണ് അമ്മ മൊഴി കൊടുത്തിരിക്കുന്നത്.

കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോടാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം, കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നൂ. അമിതമായ രക്തസ്രാവവുമുണ്ട്. ശ്വാസകോശത്തിനും പരുക്കുണ്ട്. ദേഹമാസകലം അടികൊണ്ട പാടുകളുമുണ്ട്.

കുട്ടികളുടെ പിതാവ് ഏഴു മാസം മുന്‍പ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അരുണ്‍ ആനന്ദ് കുട്ടികളുടെ അമ്മയ്ക്കൊപ്പം താമസമാക്കിയത്. ഇവര്‍ വിവാഹിതരായിട്ടില്ലെന്നാണ് വിവരം. കുട്ടികളുടെ പിതാവി​ന്റെ അടുത്ത ബന്ധുവാണ് അരുണ്‍.



from mangalam.com https://ift.tt/2YxCFt6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages