ന്യൂഡല്‍ഹി : ബി.ജെ.പി തനിക്ക് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് താന്‍ നിരസിച്ചുവെന്നും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. എന്നാല്‍, ഈ സംഘടനയില്‍ പുതിയ വ്യക്തിയാണ് താന്‍ എന്നതിനാലും താഴേയ്ക്കിടയിലുള്ള പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതേയുള്ളൂ എന്നതിനാലുമാണ് സീറ്റ് നിഷേധിച്ചത്.
ഇപ്പോള്‍ ഞാന്‍ മത്സരരംഗത്തേയ്ക്ക് എത്തിയാല്‍ അത് അവരോട് ചെയ്യുന്ന വഞ്ചനയാകും. എന്നാല്‍, ഭാവിയില്‍ പാര്‍ട്ടി സംഘടനാപരമായതോ തെരഞ്ഞെടുപ്പ് സംബന്ധിയായതോ ആയ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ ഏറ്റെടുക്കുമെന്നും ടോം വടക്കന്‍ സൂചിപ്പിക്കുന്നു.
ഒരു കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും അടുപ്പക്കാരാനായിരുന്ന ടോം വടക്കന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ഒരു വര്‍ഷമായി തന്നെ കാണുവാന്‍ പോലും കൂട്ടാക്കിയില്ലെന്ന് ആരോപിക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്റെ സ്വഭാവമാറ്റം എന്നും ടോം വടക്കന്‍ ആരോപിക്കുന്നു. രാഹുലിനെ വിത്ത് വാഴയെന്ന് വിശേഷിപ്പിച്ച ടോം വടക്കന്‍ തനിക്ക് മുകളില്‍ വളരുന്നയെല്ലാം വെട്ടി രാഹുല്‍ സ്വയം വലുതാണെന്ന് നടിക്കുകയാണ് എന്ന് ആരോപിക്കുന്നു.
from mangalam.com https://ift.tt/2FIRcuA
via IFTTT
No comments:
Post a Comment