ജെനീവ: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിനെ കരിമ്പട്ടികയില്‍ പെടുത്തുകയും തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനാക്കി പ്രഖ്യാപിക്കുന്നതിനുള്ള പുതിയ ശ്രമവുമായി അമേരിക്ക. യുഎന്‍ രക്ഷാസമിതിയിലാണ് അമേരിക്ക ഈ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെയാണ് അമേരുക്കയുടെ പുതിയ നീക്കം. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുന്നവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് കരട് അംഗങ്ങള്‍ക്ക് കൈമാറി. മസൂദ് അസ്ഹറിന് യാത്രാ വിലക്കും സ്വത്ത് മരവിപ്പിക്കുക മുതലായ നീക്കങ്ങള്‍ക്കാണ് അമേരിക്ക തയ്യാറെടുക്കുന്നത്. ഇതിനിടെ എതിര്‍പ്പുമായി നില്‍ക്കുന്ന ചൈനയെ കടുത്തഭാഷയിലാണ് അമേരിക്ക വിമര്‍ശിക്കുന്നത്. സ്വന്തം രാജ്യത്തെ മുസ്ലീങ്ങളെ അടിച്ചമര്‍ത്തിയ ചൈന മുസ്ലീം തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത് എന്നും വിമര്‍ശിക്കുന്നു.
പുല്‍വാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കങ്ങള്‍ ചൈനയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നടപ്പിലാക്കാതെ പോയത്.
ഫെബ്രുവരി 14 ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരെ ഭീകരര്‍ ചാവേര്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ജെയിഷെ മുഹമ്മദ് സംഭവത്തിന് പിന്നാലെ പാകിസ്ഥാന് അമേരിക്ക താക്കീത് നല്‍കിയിരുന്നു.
from mangalam.com https://ift.tt/2FEhywm
via IFTTT
No comments:
Post a Comment