ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം അന്തരീക്ഷത്തില്‍ മലിനീകരണം സൃഷ്ടിക്കുമെന്ന് അമേരിക്ക ; ആശങ്ക വേണ്ടെന്ന മറുപടിയുമായി ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം അന്തരീക്ഷത്തില്‍ മലിനീകരണം സൃഷ്ടിക്കുമെന്ന് അമേരിക്ക ; ആശങ്ക വേണ്ടെന്ന മറുപടിയുമായി ഇന്ത്യ

വാഷിംഗ്ടണ്‍: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ വിജയം നേടിയ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പരീക്ഷണങ്ങള്‍ ബഹിരാകാശത്ത് മലിനീകരണം ഉണ്ടാക്കുമെന്നും പരീക്ഷണത്തില്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ അന്തീരക്ഷത്തില്‍ തന്നെ അവശേഷിച്ച് പല പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് കണ്ടെത്തല്‍. അതേസമയം ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ സൈന്യത്തിന്റെ ദക്ഷിണ കമാന്റ് സന്ദര്‍ശിക്കുന്നതിനിടയില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഷനാഹനാണ് മുന്നറിയിപ്പുമായി എത്തിയിട്ടുള്ളത്. ബഹിരാകാശം എല്ലാവര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ബിസിനസ് ചെയ്യാനുമുള്ള ഇടമാണെന്നും ഹനാഹന്‍ പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ ലക്ഷ്യം ഭേദിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലെ തന്നെ മറ്റു വസ്തുക്കളുമായി കൂട്ടിയിടിച്ച് ഭൂമിയുടെ ഓര്‍ബിറ്റില്‍ തുടര്‍ പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് അമേരിക്കന്‍ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. അതേസമയം ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനം ഇല്ലെന്നും ഇന്ത്യ പരീക്ഷണം നടത്തിയത് അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഓര്‍ബിറ്റിലാണെന്നും ഇന്ത്യ മറുപടി നല്‍കി.

പരീക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍െ ഒരാഴ്ചയ്ക്കകം ഭൂമിയില്‍ പതിക്കുമെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. എന്നാല്‍ ഇത്തരം അവശിഷ്ടങ്ങള്‍ നിയന്ത്രണ വിധേയമല്ലെന്നാണ് അമേരിക്ക പറയുന്നത്. ഇന്ത്യന്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് അനേകം കണികകള്‍ ഉണ്ടായെന്നും ഇത്തരത്തിലുള്ള 250 ചെറുഭാഗങ്ങളെ നിരീക്ഷിക്കുക ആണെന്നും അമേരിക്ക പറഞ്ഞു.



from mangalam.com https://ift.tt/2TZUrXp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages