കോട്ടയം: തന്നെ സന്ദര്‍ശിക്കാനെത്തിയ വിശ്വാസികള്‍ മുദ്രമോതിരം ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൈ പിന്‍വലിച്ച വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര മാധ്യമങ്ങള്‍ അടക്കം ചര്‍ച്ചയാക്കിയിരുന്നു. എന്തിനാണ് കത്തോലിക്കാ സഭയില്‍ വിശ്വാസികള്‍ മാര്‍പാപ്പയുടെയും മെത്രാന്മാരുടെയും മുദ്രമോതിരം ചുംബിക്കുന്നത്. അത് മധ്യകാലഘട്ടത്തില്‍ കൊണ്ടുവന്ന അനാവശ്യമായ ആചാരം മാത്രമാണോ? വിധേയത്വം പ്രകടിപ്പിക്കാന്‍ മാത്രമാണോ?
കൈ പിന്‍വലിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടിയെ അനുകുലിച്ചും വിമര്‍ശിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അഭിഷിക്തരുടെ മുദ്രമോതിരം ചുംബിക്കുന്നതിനു പിന്നിലെ കാര്യ കാരണങ്ങള്‍ വിശദീകരിക്കുകയാണ് 'റോമന്‍ റീത്ത്-കേരള' എന്ന ഫേസ്ബുക്ക് പേജ്.
ഈ ആചാരം മധ്യ യുഗത്തിലെ അധികാര-കീഴാള മനോഭാവത്തോടെ അല്ല. ജന്മിയോടും ഭൂഉടമയോടും കാണിക്കുന്ന വിശ്വസ്തതയുടെ പ്രതീകവുമായിട്ടല്ല സഭയില്‍ നിലനില്‍ക്കുന്നത്. സഭയിലെ മെത്രാന്മാരും അവിടുത്തെ സഭാ കുടുംബത്തിലെ അജഗണവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രതീകമാണ്. നമ്മുടെ നാട്ടില്‍ വിവാഹബന്ധത്തെ താലി പ്രതീകവത്ക്കരിക്കുമ്പോള്‍ വിദേശരാജ്യങ്ങളില്‍ അത് മോതിരമാണ് സൂചിപ്പിക്കുക. സഭയുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രതീകമാണ് പിതാക്കന്മാര്‍ അണിയുന്ന ഈ മോതിരം. വിവാഹിതരെ പോലെ ഒരിക്കലും വിട്ടുപിരിയാന്‍ പാടില്ലാത്ത ബന്ധമാണ് സഭയും സഭാപിതാക്കന്മാരും തമ്മിലുളള ആ ബന്ധത്തിന്റെ പ്രതീകമാണ് 'വലിയ മുക്കുവന്റെ മോതിരം'.
ബിഷപ്പിനെ വാഴിക്കുന്ന ചടങ്ങില്‍ ഈ മോതിരം ധരിപ്പിക്കുമ്പോള്‍ മുഖ്യകാര്‍മ്മികന്‍ പറയുന്നത് 'വിശ്വസ്തതയുടെ അടയാളമായ ഈ മുദ്രമോതിരം സ്വീകരിക്കുക, വിശ്വാസവും സ്‌ദേഹവും കൊണ്ട് ദൈവത്തിന്റെ മണവാട്ടിയായ തിരുസഭയെ കാത്തുസൂക്ഷിക്കുക' എന്നാണ് ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ വാക്കുകള്‍ക്ക്.
മുദ്രമോതിരം ചുംബിക്കുക എന്നതിന്റെ അര്‍ത്ഥം ആ പിതാവിനെ തന്റെ സഭയോടുള്ള കടമയും കര്‍ത്തവ്യവും ഓര്‍മ്മപ്പെടുത്തുക എന്നതു കൂടെയാണ്. അതോടൊപ്പം അദ്ദേഹത്തിന്റെ ശ്ലൈഹികമായ അധികാരത്തിന് സഭാമക്കള്‍ കീഴ്‌പ്പെട്ടിരിക്കുന്നുവെന്നുമാണ്. അതുകൊണ്ടുതന്നെ ആ മുദ്രമോതിരം ധരിക്കുന്ന മാര്‍പാപ്പയുടെ മരണത്തോടെ ആ മുദ്രമോതിരം തകര്‍ത്തുകളയുകയാണ് ചെയ്യുക എന്നും 'റോമന്‍ റീത്ത്-കേരള' പറയുന്നു.
ഒരാള്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന ദിവസമല്ല, മറിച്ച് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന ദിവസമാണ്. വി.പത്രോസിന്റെ കബറിടത്തില്‍ നിന്ന് പ്രത്യേകമായി ഈ മോതിരം പ്രാര്‍ത്ഥനാപൂര്‍വ്വം കൊണ്ടുവന്ന് ധരിപ്പിക്കുകയാണ് ചെയ്യുക.
മുദ്രമോതിരം ചുംബിക്കാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയും ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന വ്യക്തിയോടുള്ള തങ്ങളുടെ ആദരവല്ല പ്രകടമാക്കുന്നത്. മറിച്ച് അത് അണിഞ്ഞിരിക്കുന്ന വ്യക്തിയുടെ പദവിയോട്, കര്‍ത്താവിന്റെ പ്രഥമ അപ്പസ്‌തോലനായ പത്രോസിന്റെ പിന്‍ഗാമിയോടുള്ള ആദരവും ബഹുമാനവും കൂടെയാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വിവാദമായ വീഡിയോ ചുവടെ
from mangalam.com https://ift.tt/2FCm0vN
via IFTTT
No comments:
Post a Comment