അച്ഛന്‍ മരിച്ച സ്ഥാനത്തേക്ക് വരാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി 1500 കോടി വാഗ്ദാനം ചെയ്തുവെന്ന് ഫറൂഖ് അബ്ദുള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

അച്ഛന്‍ മരിച്ച സ്ഥാനത്തേക്ക് വരാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി 1500 കോടി വാഗ്ദാനം ചെയ്തുവെന്ന് ഫറൂഖ് അബ്ദുള്ള

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. 2009ല്‍ ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രി പദവി ലഭിക്കുന്നതിന് വേണ്ടി 1,500 കോടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഇവിടെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ട് നേതാവായ ഫറൂക്ക് അബ്ദുള്ള.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കഡപ്പയില്‍ നായിഡുവിനൊപ്പം പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ഫറൂഖ് അബ്ദുള്ള ഞെട്ടിപ്പിക്കുന്ന ആരോപണം പുറത്തുവിട്ടത്.

2009ല്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം മകന്‍ ജഗന്‍ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ വരികയും. മുഖ്യമന്ത്രി പദവി കിട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആയിരത്തി അഞ്ഞൂറ് കോടി നല്‍കാന്‍ ഞാന്‍ തയ്യാറാണെന്നും പറഞ്ഞതായാണ് ഫറൂക്കിന്റെ അവകാശവാദം.

വിവാദമായതോടെ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസും െൈവസ്ആര്‍ കോണ്‍ഗ്രസും രംഗത്തെത്തി. മുഖ്യമന്ത്രിയാവാന്‍ ജഗന്‍ പല വഴികള്‍ നോക്കിയിട്ടുണ്ടാകാം. എന്നാല്‍ ഹൈക്കമാന്റിന് പണം കൊടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ആരോപണം അടിസ്ഥാനരഹിതവുമെന്നും അപമാനകരവുമെന്ന് പ്രതികരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ആന്ധ്രാപ്രദേശിന്റെ വിഭജനത്തിന് ശേഷം സീമാന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും തമ്മിലുള്ള ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞദിവസം വൈഎസ്ആറിന്റെ സഹോദരന്റെ ദുരൂഹമരണത്തില്‍ ഇരുകക്ഷികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. അതിനിടയിലാണ് ഗുരുതരമായ ആരോപണവുമായി ഫറൂഖ് അബ്ദുള്ള രംഗത്തുവന്നിരിക്കുന്നത്.



from mangalam.com https://ift.tt/2TBn08t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages