ഞെട്ടിച്ച ഭീകരാക്രമണത്തില്‍ നിന്നും ന്യൂസീലാന്‍ഡ് കരകയറുന്നു; ആരാധനാലയങ്ങള്‍ വീണ്ടും തുറന്നു; കൈയ്യടിക്കേണ്ടത് രാജ്യത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പ്രധാനമന്ത്രിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

ഞെട്ടിച്ച ഭീകരാക്രമണത്തില്‍ നിന്നും ന്യൂസീലാന്‍ഡ് കരകയറുന്നു; ആരാധനാലയങ്ങള്‍ വീണ്ടും തുറന്നു; കൈയ്യടിക്കേണ്ടത് രാജ്യത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പ്രധാനമന്ത്രിക്ക്

ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളില്‍ വെടിവെയ്പ്പ് നടന്ന് പത്ത് ദിവസം പിന്നിടുമ്പോളും ആരുടെയും കണ്‍മുന്നില്‍ നിന്നും മാഞ്ഞ് പോയിട്ടില്ല. ഇപ്പോള്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നു കൊടുത്തിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ ഏറെ നടുക്കത്തോടെയാണ് വെടിവെയ്പ്പിനെ നോക്കിക്കണ്ടത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥനകളുമായി നാളെ രാജ്യം ഒത്തുകൂടും.

ക്രൈസ്റ്റ് സംഭവത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെ കുറിച്ചാണ്. അക്രമണം അറിഞ്ഞുപ്പോള്‍ നടുക്കമോ അപലപിക്കലോ ആയിരുന്നില്ല ജസീന്തയുടെ ഭാഗത്തു നിന്നും ആദ്യം ഉണ്ടായത്. മറിച്ച് അക്രമിക്കപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് അവര്‍ ചെയ്തത്. 'ഈ കുടിയേറ്റ സമൂഹത്തെ ഞാന്‍ ചേര്‍ത്തു പിടിക്കുന്നു. ന്യൂസീലാന്റ് അവരുടെ വീടാണ്.' ഇതായിരുന്നു ജസീന്തയുടെ സന്ദേശം.

അതിവേഗം ലോകം ഈ സന്ദേശം ഏറ്റെടുത്തു. രാജ്യത്തെ തോക്ക് നിയമം മാറ്റേണ്ട സമയമായെന്ന് അവര്‍ സമ്മതിച്ചു. പിന്നീട് ഹിജാബ് ധരിച്ച് ഇരകളായ മുസ്ലീമുകളുടെ വീടുകളില്‍ പോയി അവരെ ആശ്വസിപ്പിച്ചു. ലോകം രാജ്യം മുഴുവന്‍ ഇതുകണ്ട് കൈയ്യടിച്ചു.



from mangalam.com https://ift.tt/2U7psZy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages