ബഹിരാകാശത്തെ യുദ്ധക്കളമാക്കില്ല ; ഇന്ത്യ കഥാപാത്രമെന്ന് പരിഹസിച്ച് പാകിസ്താന്‍ ; പരീക്ഷണം ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമിട്ടല്ലെന്ന് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

ബഹിരാകാശത്തെ യുദ്ധക്കളമാക്കില്ല ; ഇന്ത്യ കഥാപാത്രമെന്ന് പരിഹസിച്ച് പാകിസ്താന്‍ ; പരീക്ഷണം ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമിട്ടല്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കാറ്റാടി യന്ത്രത്തോട് പോരാടിക്കുന്ന ഡോണ്‍ ക്വിക്ക്‌സോട്ട് എന്ന കഥാപാത്രത്തെ പോലെയാണ് ഇന്ത്യയെന്ന് പാകിസ്താന്റെ പരിഹാസം. ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരിക്ഷിച്ച ഇന്ത്യയുടെ നേട്ടം സാങ്കല്‍പ്പിക ശത്രുവിനോട് ചെയ്യുന്ന യുദ്ധം പോലെയാണെന്നും ബഹിരാകാശത്തെ ആയുധ മല്‍സരത്തിനെതിരെ നിലകൊണ്ടവരാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി.

മനുഷ്യരാശിയ്ക്ക് മുഴുവന്‍ അവകാശമുള്ള ഇടമാണ് ബഹിരാകാശം. അവിടം യുദ്ധക്കളമാക്കരുതെന്നും അതിന് തങ്ങളില്ലെന്നും പാകിസ്താന്‍ പറഞ്ഞു. ബഹിരാകാശമേഖലയില്‍ സായുധ മല്‍സരം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്നും ബഹിരാകാശം സൈനികവല്‍ക്കരിക്കാനുള്ള നീക്കത്തില്‍നിന്ന് രാജ്യങ്ങള്‍ പിന്മാറണമെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

ഇന്നലെയാണ് ഉപഗ്രഹ വേധ മിസൈല്‍ വികസിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണവും. എന്നാല്‍ ബഹിരാകാശത്ത് ആയുധമത്സരത്തിനില്ലെന്നും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പരീക്ഷണം ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമിട്ടല്ലെന്നും ആണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം അമേരിക്ക, റഷ്യ, െചെന എന്നിവര്‍ക്കു മാത്രം സ്വായത്തമായിരുന്ന എ-സാറ്റ് മിെസെല്‍ (ഉപഗ്രഹവേധ മിെസെല്‍) ശേഷിയാണ് ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുന്നത്. ഇന്ത്യക്കു മേല്‍ കണ്ണുവയ്ക്കുന്ന ചാര ഉപഗ്രഹങ്ങളെ ഭസ്മമാക്കാന്‍ എ-സാറ്റ് മിസൈലിനു കഴിയും.

ഒഡീഷയിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്നു തൊടുത്ത മിെസെല്‍ ഭൂമിയോടടുത്ത ഭ്രമണപഥത്തിലെ (ലോ എര്‍ത്ത് ഓര്‍ബിറ്റ്) ലക്ഷ്യം തകര്‍ത്തതോടെ ഭാവിയിലുണ്ടായേക്കാവുന്ന ബഹിരാകാശ യുദ്ധം പ്രതിരോധിക്കാനും ഇന്ത്യ കരുത്തു തെളിയിച്ചു. കരയില്‍നിന്നും ആകാശത്തുനിന്നും കപ്പലില്‍നിന്നും അന്തര്‍വാഹിനിയില്‍ നിന്നും ആണവമിസൈല്‍ തൊടുക്കാനും ഇന്ത്യക്കു കഴിവുണ്ട്.



from mangalam.com https://ift.tt/2U2kkG1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages