ന്യൂസിലാന്‍ഡ് തീവ്രവാദി ആക്രമണത്തില്‍ മക്കളെ രക്ഷിക്കാന്‍ പിതാവ് സ്വന്തം ശരീരം രക്ഷാകവചമാക്കി; ഈ ദുബൈ വ്യവസായിയാണ് ധീരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

ന്യൂസിലാന്‍ഡ് തീവ്രവാദി ആക്രമണത്തില്‍ മക്കളെ രക്ഷിക്കാന്‍ പിതാവ് സ്വന്തം ശരീരം രക്ഷാകവചമാക്കി; ഈ ദുബൈ വ്യവസായിയാണ് ധീരന്‍

ന്യൂസിലാന്‍ഡ്: തീവ്രവാദി ആക്രമണത്തില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ പിതാവ് സ്വന്തം ശരീരം രക്ഷാകവചമാക്കി. ന്യൂസിലാന്‍ഡില്‍ സ്ഥിര താമസമാക്കിയ ഇറാഖി വംശജന്‍ അദീബ് സമി(52) ആണു മക്കളായ അബ്ദുല്ല(29), അലി(23) എന്നിവര്‍ക്കു വേടിയേല്‍ക്കാതെ സ്വന്തം ശരീരം കൊണ്ട് രക്ഷാ കവചമൊരുക്കിയത്. ക്രൈസ്റ്റ് ചര്‍ച്ചിലെ നൂര്‍ പള്ളിയിലായിരുന്നു സംഭവം.

പിതാവിന്റെ പിന്‍ഭാഗത്ത് പതിച്ച വെടിയുണ്ട പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. അല്‍ഐനിലും ഒമാനിലും എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന അദീബ് സമി വ്യാഴാഴ്ച ദുബായില്‍ നിന്നു ന്യൂസിലാന്‍ഡിലേയ്ക്ക് പോയതാണ്. ഇദ്ദേഹത്തിന്റെ മകളായ ഹിബാ അദീബ്(30) ദുബായിലുണ്ട്. എന്നാല്‍, മരിച്ച 49 പേരില്‍ 12 വയസുകാരനടക്കം ഒട്ടേറെ പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. വ്യാഴാഴ്ചയാണ് പിതാവും മാതാവ് സനാ അല്‍ഹാറും ന്യൂസിലാന്‍ഡിലേയ്ക്ക് പോയത്. ഇരട്ടസഹോദരന്മാരുടെ ജന്മദിനം ആഘോഷിക്കാനാണ് ഇവര്‍ പോയത്.

ന്യൂസീലന്‍ഡിലെ ചെറുപട്ടണമായ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓസ്‌ട്രേലിയന്‍ പൗരനായ ബ്രന്റണ്‍ ടാറന്റ് എന്ന ഇരുപത്തെട്ടുകാരനാണ് ആക്രമണം നടത്തിയത്. ഗോപ്രോ ക്യാമറ തന്റെ തൊപ്പിയില്‍ സ്ഥാപിച്ചാണ് ഇയാള്‍ വെടിവയ്പ്പു നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പള്ളിയ്ക്ക് അകത്തേക്ക് കയറി പ്രാര്‍ഥിക്കാനെത്തിയ വിശ്വാസികളെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു.



from mangalam.com https://ift.tt/2TFS1Nt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages