ഡെറാഡൂണ്‍: മകന്റെ വിവാഹ ക്ഷണക്കത്തില്‍ മോഡിക്ക് വോട്ട് തേടിയ പിതാവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഉത്തരാഖണ്ഡിലെ ജോഷിഖോല സ്വദേശിയായ ജഗദീഷ് ചന്ദ്ര ജോഷിയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മകന്‍ ജീവന്റെ വിവാഹത്തിലേക്ക് അതിഥികളെ ക്ഷണിച്ചുകൊണ്ട് നല്‍കിയ കത്തിലാണ്'മോഡിക്ക് വോട്ട് ചെയ്യൂ' എന്ന വാചകം ഉള്‍പ്പെടുത്തിയത്.
'മകന്റെ വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ കൊണ്ടുവരേണ്ട. എന്നാല്‍ ദേശീയ താല്‍പര്യം പരിഗണിച്ച് ഏപ്രില്‍ 11ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് മോഡിക്ക് വേണ്ടി വോട്ട് ചെയ്യണം. അതായിരിക്കും വധു വരന്മാര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ അനുഗ്രഹം'- ക്ഷണക്കത്തില്‍ പറയുന്നു.
നോട്ടീസ് ശ്രദ്ധയില്‍പെട്ട അസിസ്റ്റന്റ് തെരഞ്ഞെടുപ്പ് ഓഫീസര്‍, ജോഷിയുടെ നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
ക്ഷണക്കത്ത് വിവാദമായതോടെ മാപ്പുപറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് ഗൃഹനാഥന്‍. സംഭവത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കുട്ടികള്‍ നല്‍കിയ സന്ദേശം താന്‍ എഴുതി ചേര്‍ക്കുക മാത്രമാണ് ചെയ്തതതെന്നും ജോഷി പറയുന്നു. തെരഞ്ഞെുടപ്പ് കമ്മീഷനു മുമ്പാകെ ഇതിന്റെ പേരില്‍ മാപ്പുപറയുകയാണ്. ഞങ്ങള്‍ സാധാരണക്കാരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക ആഭിമുഖ്യമില്ലെന്നും അദ്ദേഹം പറയുന്നു.
ഉത്തരാഖണ്ഡില്‍ ഏപ്രില്‍ 11നാണ് പോളിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 22നാണ് ജോഷിയുടെ മകന്റെ വിവാഹം.
from mangalam.com https://ift.tt/2Fa6sPG
via IFTTT
No comments:
Post a Comment