തൃശ്ശൂര്‍ ചേലക്കര സ്വദേശി പ്രീതിയെന്ന പെണ്‍കുട്ടി ജന്മനാ ലഭിച്ച രൂപത്തോടും വേദനയോടും പോരാടുകയാണ്. ആയുര്‍വേദം, അലോപ്പതി എന്നു വേണ്ട ചികിത്സകള്‍ നിരവധി ചെയ്‌തെങ്കിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. പട്ടിണി കിടക്കാന്‍ കഴിയാതെ പ്രീതി പലവട്ടം ജോലിക്കിറങ്ങി തിരിച്ചു. പക്ഷേ അവിടെയും ഈ രൂപം തടസ്സമായി. പലരും പ്രീതിയെ അംഗീകരിക്കാന്‍ തയ്യാറായില്ല.
അമ്മയും ആങ്ങളയും മാത്രമാണ് പ്രീതിക്ക് സഹായം. 'ഒരു ജോലിക്കു പോകാനൊക്കില്ല, ഒന്നു പുറത്തിറങ്ങാനൊക്കില്ല. ആരും എന്നെ മനുഷ്യനായി കാണുന്നില്ല. ഏതോ അന്യഗ്രഹത്തില്‍ നിന്നു വന്ന ജീവിയെ പോലെയാണ് നോക്കിക്കാണുന്നത്. എന്നെയിങ്ങനെ ആക്കിയത് എന്നെ സൃഷ്ടിച്ച ദൈവമല്ലേ? ഞാനും മജ്ജയും മാംസവുമുള്ള മനുഷ്യ ജീവിയാണ്' പ്രീതി കരഞ്ഞു കൊണ്ട് പറയുന്നു. മനുഷ്യനായി ജീവിക്കാനുള്ള തന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍, ഈ രൂപത്തില്‍ നിന്നും മുക്തി നേടാന്‍ നന്മമനസുകള്‍ കനിയണമെന്നാണ് പ്രീതി കണ്ണീരോടെ പറയുന്നത്. സാമൂഹ്യപ്രവര്‍ത്തകന്‍ സുഷാന്ത് നിലമ്പൂരാണ് പ്രീതിയുടെ ഈ ദുരവസ്ഥ സോഷ്യല്‍ മീഡിയക്കു മുന്നിലെത്തിച്ചിരിക്കുന്നത്.
സുഷാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം...
സോഷ്യല്‍ മീഡിയ അതൊരു ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ വേദിയാണ്.
ഭാഗ്യം കൂടെയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച പോകുന്ന നിമിഷങ്ങള്‍ .. 30 വയസ്സുകാരിയുടെ മനസ്സില്‍ എന്തൊക്കെ സ്വപ്നങ്ങള്‍ ഉണ്ടാകും ... എല്ലാം സ്വപ്നം കാണാനും അതെല്ലാം സാധിക്കാനും കഴിയുന്നവര്‍ ചെറുതായി ഒന്ന് കനിഞ്ഞാല്‍ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും ....
പ്രീതി,30 വയസ്സുള്ള തൃശ്ശൂര്‍കാരി.. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകുള്ളൂ !ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കല്‍പ്പിക്കാന്‍ പോലും വയ്യ?? ചൂട് കൂടുമ്പോള്‍ ശരീരം വിണ്ടു കീറും, അതിനാല്‍ കൂടുതല്‍ സമയവും ബാത്‌റൂമില്‍ കേറി ശരീരത്തില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കും...
പ്രീതയ്ക്ക് കൂലിവേല എടുക്കുന്ന അമ്മയും ഒരനിയനും പണിതീരാത്ത ഒരു ചെറിയ വീടുമാണ് സ്വന്തമായുള്ളത്.
വര്‍ഷങ്ങളായി പ്രീതിക്ക് ചികിത്സ നടക്കുന്നുണ്ട്. ചികിത്സ ചിലവിനായി നാട്ടുകാര്‍ പ്രീതയെ ആവുന്നത് പോലെ സഹായിക്കുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചികിത്സക്ക് ഒരുപാട് പണം വേണം.അത്രയും വല്യ തുക ആ അമ്മയോ നാട്ടുകാരോ വിചാരിച്ചാല്‍ കൂടില്ല.
കൂടെ ഉണ്ടാകണം നമ്മള്‍
Addrsse
Preethi.K.V, Karuvankunnath.H Pangarappilly P.O
Chelakkara, Thrissur Dist,
Kerala.
Account Detaisl
Preethi. Kv
A/C No: 38326191119
IFSC CODE: SBIN0012891
from mangalam.com https://ift.tt/2TFS2Rx
via IFTTT
No comments:
Post a Comment