കണിച്ചുകുളങ്ങര: ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കവെ നിലപാട് കടുപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ഭാരവാഹിത്വത്തില്‍ നിന്ന് കൊണ്ട് ആര്‍ക്കും മത്സരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു.
തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. മുന്നണി സംവിധാനമാവുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷന് മത്സരിക്കേണ്ടി വന്നേക്കാം. എന്നാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയേണ്ടി വരും.
എസ്എന്‍ഡിപിയുടേത് ശരിദൂര നിലപാടെന്നും വെള്ളാപ്പള്ളി കണിച്ച്കുളങ്ങരയില്‍ പറഞ്ഞു. വനിതാമതിലുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശന്‍ എല്‍ഡിഎഫിനോട് ചായ്‌വ് കാണിച്ചത്.
from mangalam.com https://ift.tt/2F2sxiQ
via IFTTT
No comments:
Post a Comment