ഭോപ്പാലില്‍ ദിഗ്‌വിജയ് സിംഗിനെ നേരിടാന്‍ ബി.ജെ.പി ശിവരാജ് സിംഗ് ചൗഹാനെ പരിഗണിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

ഭോപ്പാലില്‍ ദിഗ്‌വിജയ് സിംഗിനെ നേരിടാന്‍ ബി.ജെ.പി ശിവരാജ് സിംഗ് ചൗഹാനെ പരിഗണിക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് അതികായന്‍ ദിഗ് വിജയ് സിംഗിനെ നേരിടാന്‍ ബി.ജെ.പി പ്രമുഖരെ തന്നെ രംഗത്തിറക്കുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ളവരാണ് ബി.ജെ.പിയുടെ പരിഗണനയില്‍. 1989 മുതല്‍ ബി.ജെ.പി വിജയിക്കുന്ന ഭോപ്പാല്‍ പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നാണ്.

ഭോപ്പാല്‍ പിടിക്കാന്‍ എട്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ശനിയാഴ്ച കോണ്‍ഗ്രസ് ദിഗ്‌വിജയ് സിംഗിനെ ഇറക്കിയത്. ഇതോടെ ഇന്നലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗ്, ശിവരാജ് സിംഗ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഭാഷ് ഭഗത് എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുകയായിരുന്നു.

ദിഗ് വിജയ് സിംഗ് ബി.ജെ.പിക്ക് ഒരിക്കലും വെല്ലുവിളി അല്ലെന്നും അദ്ദേഹം കോണ്‍ഗ്രസിനു തന്നെയാണ് ഭീഷണിയെന്നും രാകേഷ് സിംഗ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ല്‍ ബി.ജെ.പിയുടെ അശോക് സജ്ഞാര്‍ 370,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭോപ്പാലില്‍ നിന്ന് വിജയിച്ചത്. അതിനു മുന്‍പ് രണ്ടു തവണ കൈലാഷ് ജോഷിയാണ് സീറ്റ് നിലനിര്‍ത്തിയിരുന്നത്് 1991 മുതല്‍ 2004 വരെ വിദിഷ് മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ ലോക്‌സഭയില്‍ എത്തിയ ആളാണ് ചൗഹാന്‍. ദിഗ്‌വിജയ് സിംഗിനെ നേരിടാന്‍ രണ്ടാംനിര നേതാക്കള്‍ പോരെന്ന ചിന്തയാണ് ചൗഹാനെ തന്നെ രംഗത്തിറക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.



from mangalam.com https://ift.tt/2JA1Rf3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages