ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന്റെ നിര്‍ദ്ദേശം, വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന്റെ നിര്‍ദ്ദേശം, വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍

മുംബൈ: ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനകള്‍. മഹാരാഷ്ട്രയിലെ ജെ ജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നിര്‍ദ്ദേശം ലഭിച്ചത്. ഇതിനെതിരെ വ്യത്യസ്ത പ്രതിഷേധമാണ് വിദ്യാര്‍ത്ഥിനികള്‍ നടത്തിയത്. കാല്‍പാദം വരെയുള്ള വസ്ത്രം ധരിച്ചും മുഖം മൂടിയുമായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചത്.

കഴിഞ്ഞ ഹോളി ആഘോഷത്തിന് പിന്നാലെയാണ് അധികൃതര്‍ പുതിയ നിബന്ധന ഉത്തരവിറക്കിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഇറക്കം കുറഞ്ഞ പാവാടക്ക് മാത്രമല്ല വിലക്ക് ആഘോഷ സമയങ്ങളില്‍ പുരുഷന്മാരുടെ അടുത്ത് ഇരിക്കരുതെന്നും രാത്രി 10 മണിയാകുമ്പോള്‍ ഹോസ്റ്റലില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

പുതിയ നിര്‍ദ്ദേശം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നത് മാത്രമാണ് സന്ദേശം. ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. പുതിയ നിര്‍ദ്ദേശത്തില്‍ വിദ്യാര്‍ത്ഥിനികള്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.



from mangalam.com https://ift.tt/2UcHM2k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages