സ്റ്റേജില്‍ നൃത്തവുമായി കുട്ടികള്‍, താഴെ സദസ്സില്‍ നൃത്ത പാഠങ്ങളുമായി ടീച്ചര്‍; വൈറലായി വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

സ്റ്റേജില്‍ നൃത്തവുമായി കുട്ടികള്‍, താഴെ സദസ്സില്‍ നൃത്ത പാഠങ്ങളുമായി ടീച്ചര്‍; വൈറലായി വീഡിയോ

സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്ന കുട്ടികളും താഴെ ഡാന്‍സ് കളിക്കുന്ന അധ്യാപികയുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പതിനനഞ്ചിലധികം വരുന്ന കുട്ടികള്‍ നൃത്തം ചെയ്യാനായി സ്റ്റേജില്‍ നില്‍ക്കുകയും. കുട്ടികള്‍ക്ക് ഡാന്‍സ് ചുവടുകള്‍ വെളിയില്‍ നിന്നും കളിച്ച് കാണിച്ച് ഓര്‍മ്മപ്പെടുത്തുകയുമാണ് അധ്യാപിക ചെയ്യുന്നത്.

മമ്മൂട്ടി ചിത്രത്തിലെ കുട്ടികളുടെ പാട്ടായ 'ടപ്പ്..പ്പ്..മിഠായി' എന്ന പാട്ട് കുട്ടികള്‍ക്കായി പ്ലേ ചെയ്തു. എന്നാല്‍ കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ നോക്കുന്നത് അധ്യാപികയുടെ മുഖത്തായിരുന്നു. തുടര്‍ന്നാണ് സ്റ്റേജിന് മുന്നില്‍ വെളിയില്‍ നിന്ന് അധ്യാപിക ഡാന്‍സ് ആരംഭിച്ചത്. ടീച്ചര്‍ കാണിക്കുന്ന ചുവടുകള്‍ അതുപോലെ വേദിയില്‍ അവതരിപ്പിച്ച് കുട്ടികളും തകര്‍ത്തു.

ഒരു ചമ്മലോ നാണക്കേടോ തോന്നാതെ ഈ ടീച്ചര്‍ കുട്ടികള്‍ക്കായി പാട്ടിനൊത്ത് ചുവട് വച്ചപ്പോള്‍ സദസിലുള്ളവരും ആവേശത്തിലായി.



from mangalam.com https://ift.tt/2UbMbCL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages