തുംകൂറിനെ ചൊല്ലി കര്‍ണാടകയില്‍ ഭിന്നത; കോണ്‍ഗ്രസ് സിറ്റിംഗ് എം.പിയുടെ മണ്ഡലം ദേവഗൗഡയ്ക്ക്; കോണ്‍ഗ്രസ് നേതാക്കള്‍ പത്രിക സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

തുംകൂറിനെ ചൊല്ലി കര്‍ണാടകയില്‍ ഭിന്നത; കോണ്‍ഗ്രസ് സിറ്റിംഗ് എം.പിയുടെ മണ്ഡലം ദേവഗൗഡയ്ക്ക്; കോണ്‍ഗ്രസ് നേതാക്കള്‍ പത്രിക സമര്‍പ്പിച്ചു

ബംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടും ഭിന്നത തുടരുന്നു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയ്ക്ക് അനുവദിച്ച തുംകൂര്‍ മണ്ഡലത്തെ ചൊല്ലിയാണ് ഭിന്നത. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ കോണ്‍ഗ്രസ് നേതാവ് കെ.എന്‍ രാജണ്ണയും എസ്.പി മുദ്ദഹനുമെഗൗഡയും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.

ദേവഗൗഡ ബംഗലൂരു നോര്‍ത്തില്‍ മത്സരിക്കണമെന്നും തൂംകൂറില്‍ നിന്ന് മത്സരിക്കാനാണ് താല്‍പര്യമെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റല്‍ ആവണമെന്നും തങ്ങള്‍ എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്നും രാജണ്ണ പറഞ്ഞു.

തുംകൂര്‍ ജെ.ഡി.എസിന് നല്‍കിയത് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണെന്ന് കോണ്‍ഗ്രസ് മനതാവും ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വര പറഞ്ഞു. തുംകൂറില്‍ ദേവഗൗഡ ജനവിധി തേടുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്രിക സമര്‍പ്പിച്ചതായി സിറ്റിംഗ് എം്പി എസ്.പി മുദ്ദഹനുമെഗൗഡ പറഞ്ഞു. ജെ.ഡി.എസ് തീരുമാനം പുനഃപരിശോധിക്കണമെന്നും സീറ്റ് തനിക്കു തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീറ്റ് തിരിച്ചുകിട്ടുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമക്കി.



from mangalam.com https://ift.tt/2YiqpMQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages