ഇതിനേക്കാള്‍ വലിയ ഓഫറുകള്‍ നിഷേധിച്ചിട്ടുണ്ടെന്ന് പിജെ കുര്യന്‍ ; ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം ആക്ഷേപിക്കാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ഇതിനേക്കാള്‍ വലിയ ഓഫറുകള്‍ നിഷേധിച്ചിട്ടുണ്ടെന്ന് പിജെ കുര്യന്‍ ; ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം ആക്ഷേപിക്കാന്‍

പത്തനംതിട്ട: തര്‍ക്കം മുറുകിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ പ്രയാസം നേരിട്ടിരിക്കുന്ന പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന രീതിയിലുള്ള പ്രചരണം ആക്ഷേപിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പിജെ കുര്യന്‍. ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നാണെന്ന് വ്യാഖ്യാനിക്കുന്നത് മര്യാദകേടാണെന്ന് പറഞ്ഞു.

എന്നും കോണ്‍ഗ്രസുകാരനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. ലോക്സഭയില്‍ മത്സരിക്കണമെങ്കില്‍ തനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമായിരുന്നു. ബി ജെ പിയില്‍ മല്‍സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യമാണ്. സ്ഥാനാര്‍ത്ഥി വാഗ്ദാനവുമായി ഈ നിമിഷം വരെ ഒരു ബിജെപിക്കാരനും സമീപിച്ചിട്ടില്ല.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന സമയത്ത് സര്‍ക്കാരില്‍ നിന്നു പോലും ഇതിനേക്കാള്‍ വലിയ ഓഫറുകള്‍ വന്നിട്ടുണ്ടെന്നും കുര്യന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നത് കോണ്‍ഗ്രസിലെ ആളുകളാണോയെന്നും കണ്ടെത്തണം. ഒരു വാക്ക് തന്നോട് പോലും ചോദിക്കാതെയാണ് വാര്‍ത്തകള്‍ പടച്ചുവിടുന്നത്. പത്തനംതിട്ടയില്‍ യുഡിഎഫ് വിജയിക്കും. കൂടുതല്‍ വോട്ടോടെയായിരിക്കും വിജയമെന്നും പി ജെ കുര്യന്‍ പറഞ്ഞു.

പത്തനംതിട്ടയുടെ സീറ്റിന്റെ കാര്യത്തില്‍ ബിജെപിയില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സമവായമായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്താന്‍ തയ്യാറായിരിക്കുന്ന ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ മൂന്നാമനെ ഇറക്കുമെന്ന രീതിയിലായിരുന്നു അഭ്യൂഹങ്ങള്‍ ശക്തമായിരുന്നത്.



from mangalam.com https://ift.tt/2TTPXBz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages