ഏഴാമത്തെ പട്ടികയിലും വയനാടും വടകരയും ഇല്ല ; ബിജെപിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിലും രണ്ടു സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ഏഴാമത്തെ പട്ടികയിലും വയനാടും വടകരയും ഇല്ല ; ബിജെപിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിലും രണ്ടു സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം

ന്യൂഡല്‍ഹി: ടി.സിദ്ദിഖും കെ. മുരളീധരനും പ്രചരണപരിപാടികളുമായി മുമ്പോട്ട് പോകുമ്പോഴും വയനാട്ടിലും വടകരയിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അനിശ്ചിതത്വം കോണ്‍ഗ്രസിലും തുടരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഏഴാമത്തെ പട്ടികയിലും വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ബിജെപിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിലും കേരളത്തിലെ സീറ്റിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. വയനാട്ടില്‍ ടി സിദ്ദിഖിനെയും വടകരയില്‍ മുരളീധരനെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്.

വലിയ തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് പോരിനും ശേഷമാണ് ടി സിദ്ദിഖിനെയും മുരളീധരനെയും സ്ഥാനാര്‍ത്ഥികളായി അനൗദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെയാണ് സ്ഥാനാർഥികളുടെ ഏഴാം പട്ടിക പാർട്ടി പുറത്തിറക്കിയത്. വടകരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി ജയരാജനെതിരേ കഴിഞ്ഞയാഴ്ചയാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് സംസ്ഥാനഘടകം തീരുമാനം എടുത്തത്. ഇതിന് പിന്നാലെ മുരളീധരന്‍ മണ്ഡലത്തില്‍ പ്രചരണപരിപാടികള്‍ തുടങ്ങിക്കഴിയുകയും ചെയ്തിരിക്കുകയാണ്.

വടകരയില്‍ കെ മുരളീധരന്‍റെയും വയനാട്ടില്‍ ടി സിദ്ദിഖിന്റെയും പേരുകള്‍ കെപിസിസി അധ്യക്ഷന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ഹൈക്കമാന്‍റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. ഇതോടെ കേരളത്തിലെ രണ്ടു സീറ്റുകളുടെ കാര്യത്തില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിസന്ധി തുടരുകയാണ്. വടകരയും വയനാടും കോണ്‍ഗ്രസിനെ കുഴയ്ക്കുമ്പോള്‍ നേരത്തേ പത്തനംതിട്ടയുടെയും തൃശൂരിന്റെയും കാര്യത്തില്‍ ബിജെപിയ്ക്കും കൃത്യമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

വലിയ ഗ്രൂപ്പ് പോരിന് പിന്നാലെയായിരുന്നു വയനാട്ടില്‍ ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ധാരണയായതും. അതിനിടയില്‍ വയനാട് സീറ്റ് ടി.സിദ്ധീഖിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യയോഗത്തെക്കുറിച്ച് കെപിസിസി അന്വേഷണം നടത്തുകയാണ്.

വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശം ഉന്നയിക്കാനുമാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ചേര്‍ന്ന ഗ്രൂപ്പ് യോഗം കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അച്ചടക്കലംഘനം ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കാലമെന്ന് പോലും നോക്കാതെ നടപടിയെടുക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. ഇതിനിടെ വിമത യോഗത്തിന് നേതൃത്വം നല്‍കിയ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തു വന്നിട്ടുണ്ട്.



from mangalam.com https://ift.tt/2Czw3Rk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages