കാഞ്ഞങ്ങാട്: കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷിക്കുന്നതിനായി അബദ്ധത്തില്‍ കിണറ്റില്‍ യുവാവിനെയും ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ബളാലിലെ താഴത്ത് വീട്ടില്‍ ബിന്ദു (42) അടുത്തവീട്ടില്‍ വെള്ളമെടുക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുവായ യുവാവ് കിണറ്റില്‍ കയര്‍ കെട്ടി ഇറങ്ങിയപ്പോള്‍ ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് കിണറ്റില്‍ വീഴുകയായിരുന്നു.
എന്നാല്‍, കണറ്റില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ സാരമായ പരിക്കില്ലാതെ ഇരുവരും രക്ഷപെട്ടു. പിന്നീട് അഗ്നിശമന സേന എത്തി ഇരുവരേയും രക്ഷിക്കുകയായിരുന്നു. ബിന്ദുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് ജില്ലയില്‍ ഇത്തരത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് നിന്നും വേണം അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ എത്താന്‍. ഏതാണ്ട് ഒന്നര മണിക്കൂര്‍ സമയത്തിന് ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയൊള്ളു.
from mangalam.com https://ift.tt/2up2dKZ
via IFTTT
No comments:
Post a Comment