മഞ്ചേരി : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ.കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച നടപടിയ്‌ക്കെതിരെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി. ഇത്തരം ഗുരുതരമായ കേസുകളില്‍ ജാമ്യം നല്‍കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമില്ലെന്നും ജില്ലാ സെഷന്‍സ് കോടതി. കേസ് ജില്ലാ സെഷന്‍സ് കോടതി ഈ മാസം അഞ്ചിന് പരിഗണിക്കും.
ഗവ.കോളജ് വിദ്യാര്‍ത്ഥികളായ റിന്‍ഷാദ്, മുഹമ്മദ് ഫാരീസ് എന്നിവര്‍ക്ക് മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളജ് ക്യാമ്പസില്‍ പതിച്ചുവെന്ന പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് വിദ്യാര്‍ത്ഥികളുടെ അറസറ്റ്.
രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് റിന്‍ഷാദ്. മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയുടെ തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണവര്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചത്. പ്രിന്‍സിപ്പലാണ് വിവരം മലപ്പുറം പോലീസിനെ അറിയിച്ചത്. എസ്‌ഐഫ്‌ഐ അനുഭാവി ആയിരുന്ന റിന്‍ഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാലുമാസം മുന്‍പ് ആര്‍.എസ്.എഫ് രൂപീകരിച്ചത്. എന്നാല്‍, കോളജ് അധികൃതര്‍ സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നില്ല.
from mangalam.com https://ift.tt/2EkX0Zo
via IFTTT
No comments:
Post a Comment