ആള്‍ക്കൂട്ടം ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവം; പ്രതികള്‍ എത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഒപ്പമെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ആള്‍ക്കൂട്ടം ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവം; പ്രതികള്‍ എത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഒപ്പമെന്ന് റിപ്പോര്‍ട്ട്

കൊല്ലം: പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന് സംഭവത്തില്‍ സിപിഎം കുരുങ്ങുന്നു. സിപിഎം അരിനെല്ലൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ ഒപ്പമെത്തിയ ആളുകളാണ് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന് അയല്‍വാസികളും ബന്ധുക്കളും ആരോപിച്ചു.

സംഭവത്തില്‍ മുഖ്യപ്രതിയായ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റിലായിരുന്നു. എന്നാല്‍, കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലാസ് നടപടി സ്വീകരിച്ചില്ലെന്നും പിതാവ് പറഞ്ഞു.

ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പരാതിയുണ്ടായിട്ടും വിദ്യാര്‍ത്ഥി മരിക്കും വരെയും പ്രതിയെ പിടിക്കാതിരുന്ന പോലീസ് ഇന്നാണ് അറസ്റ്റ് ചെയ്യുന്നത്. ഇയാഴാണ് രഞ്ജിത്തിന്റെ തലയ്ക്ക് അടിക്കുന്നത്. തലയ്ക്ക് അടിയേറ്റ് വീണ് രഞ്ജിത്തിന് അപസ്മാരം ഉണ്ടെയ്യുന്നും ഉടന്‍തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.

അരിനെല്ലൂരിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. എന്നാല്‍ തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്ന് പല വട്ടം പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ആരും തയ്യാറായിരുന്നില്ല.

പിന്നീട് പോലീസ് നടത്തിയ പ്രാഥമീക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിരുന്നു. തലയ്ക്കും ഇടുപ്പിനും അടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചികിത്സക്കായി കൊല്ലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞതോടെ ആരോഗ്യനില വഷളാകുകയായിരുന്നു.



from mangalam.com https://ift.tt/2EEujI2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages