സൈനികര്‍ മരിച്ചപ്പോഴും പെരിയ കൊലപാതകത്തിലും മിണ്ടാതിരുന്നവര്‍ സാംസ്കാരിക നായകന്മാര്‍ അല്ല ; സാംസ്ക്കാരിക ‘നായ്ക്കള്‍’ എന്നു സെന്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

സൈനികര്‍ മരിച്ചപ്പോഴും പെരിയ കൊലപാതകത്തിലും മിണ്ടാതിരുന്നവര്‍ സാംസ്കാരിക നായകന്മാര്‍ അല്ല ; സാംസ്ക്കാരിക ‘നായ്ക്കള്‍’ എന്നു സെന്‍കുമാര്‍

കോഴിക്കോട്: ഇന്ത്യന്‍ സൈനികര്‍ മരിച്ചുവീണപ്പോഴും ഷുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും മിണ്ടാതിരുന്ന സാംസ്ക്കാരിക നായകന്മാരെ ‘സാംസ്ക്കാരിക നായ്ക്കള്‍’ എന്നു വിളിക്കണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഈ പരാമര്‍ശം നായ്ക്കളെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളത് അല്ലെന്നും യജമാനന്‍ പറയുന്നത് അനുസരിച്ച് കുരയ്ക്കുന്ന സ്വഭാവമുള്ളവരെ ആണെന്നും സെന്‍കുമാര്‍ പറഞ്ഞു.

സാംസ്കാരിക നായകര്‍ എന്നല്ല ഇവരെ വിളിക്കേണ്ടത് സാംസ്ക്കാരിക നായ്ക്കള്‍ എന്നാണെന്ന് കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് പറഞ്ഞത്. പാടത്ത് പണിക്ക് വരമ്പത്തു കൂലി പറഞ്ഞ ചിലര്‍ക്ക് കശ്മീരിന്റെ കാര്യം വന്നപ്പോള്‍ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നാണ് അഭിപ്രായം. പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നു പറയുന്നവരെ കശ്മീരില്‍ കൊണ്ടുപോയി താമസിപ്പിക്കണം.

കുറച്ചുനാള്‍ ഇക്കൂട്ടരെ കശ്മീരില്‍ താമസിപ്പിച്ചാല്‍ ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരുകയോ അല്ലെങ്കില്‍ ഇവരുടെ വെടി തീരുകയോ ചെയ്യും. വടകര മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശത്ത് ചില പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. അവിടെ പാര്‍ട്ടി പത്രം മാത്രം വായിക്കാനും പാര്‍ട്ടി ചാനല്‍ മാത്രം കാണാനും മാത്രം വിധിക്കപ്പെട്ട പാവപ്പെട്ട കുറേ ജനങ്ങളുമുണ്ട്. അവര്‍ക്ക് ഇത്തിരി ശുദ്ധവായു കടത്തിവിടാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് സനാതന ധര്‍മ പരിഷത്ത് നടത്തിയ ഹൈന്ദവം അയ്യപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു സെന്‍കുമാര്‍.



from mangalam.com https://ift.tt/2VmuaP8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages