രാജ്യവിരുദ്ധ പ്രവര്‍ത്തനം: ജമ്മു കശ്മീര്‍ ജമാത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

രാജ്യവിരുദ്ധ പ്രവര്‍ത്തനം: ജമ്മു കശ്മീര്‍ ജമാത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ സാമൂഹിക മത സംഘടനയായ ജമാത്തെ ഇസ്ലാമി എന്ന സംഘടനയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച് ഉത്തരവിറക്കി. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന അണ്‍ലോഫുള്‍ ആക്ടീവിറ്റീസ് പ്രിവന്‍ഷന്‍ ആക്ടിലെ സെക്ഷന്‍ 3 പ്രകാരമാണ് നടപടി.

ജമ്മു കശ്മീരിലും മറ്റിടങ്ങളിലുമുള്ള തീവ്രവാദ സംഘടനകളുമായും ജമാത്തെ ഇസ്ലാമിക്ക് ബന്ധമുണ്ടെന്നും മേഖലയില്‍ മതമൗലികവാദവും തീവ്രവാദവും വളര്‍ത്തുന്നതില്‍ പങ്കുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ജമാത്തെ ഇസ്ലാമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുയോ സംഘടനയെ നിരോധിക്കുകയോ ചെയ്യണമെന്ന് ദേശീയ ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പുല്‍വാമയിയെ ഭീകരാക്രമണത്തിനു പിന്നാലെ ജമാത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ വ്യാപകമായി കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടന്നിരുന്നു. 30 ഓളം വിഘടനവാദി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. ജമാത്തെ ഇസ്ലാമി മേധാവി ഡോ. അബ്ദുള്‍ ഹമീദ് ഫയാസ്, വക്താവ് അഡ്വ. സഹീദ് അലി, മുന്‍ സെക്രട്ടറി ജനറല്‍ ഗുലാം ക്വദീര്‍ ലോണ്‍, അനന്തനാഗ് യൂണിറ്റ് മേധാവി അബ്ദുള്‍ റൗഫ്, തെഹ്‌സില്‍ പഹല്‍ഗം വിഭാഗം മേധാവി മുദസീര്‍ അഹമ്മദ് തുടങ്ങിയവരാണ് അറസ്റ്റിലായ പ്രമുഖര്‍.

അനന്തനാഗ്, പഹല്‍ഗം, ദിയാല്‍ഗം, ത്രാല്‍ തുടങ്ങി കശ്മീര്‍ താഴ്‌വരയിലെ വിവിധ മേഖലയില്‍ നിന്ന് നിരവധി പ്രവര്‍ത്തകരും പിടിയിലായിരുന്നു. താഴ്‌വരയില്‍ പാകിസ്താനെ അനുകൂലിച്ചും ഇന്ത്യയ്ക്ക് വിരുദ്ധമായും പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജമാത്തെ ഇസ്ലാമി ഇക്കാര്യം നിഷേധിക്കുകയും താഴവരയില്‍ കൂടുതല്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനുള്ള മുന്‍കൂട്ട തയ്യാറാക്കിയ ഗൂഢാലോചനയാണ് കൂട്ട അറസ്റ്റിനു പിന്നിലെന്നാണ് ഇവരുടെ വാദം.



from mangalam.com https://ift.tt/2TrEFTK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages