മുംബൈ: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ലെറ്റര്‍ ഹെഡ്ഡില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് വ്യാജ കത്തയച്ച സംഭവം സിബിഐ കേസെടുത്തു. കഴിഞ്ഞ ഏപ്രിലില്‍ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും കത്തയക്കുകയായിരുന്നു.
നവി മുംബൈ നിവാസിയായ ബില്‍ഡര്‍ വിലായതി രാം മിത്തലിന് വേണ്ടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് വ്യാജ കത്തയച്ചത്. പിഎംഒ എന്ന ലെറ്റര്‍ ഹെഡില്‍ വന്ന കത്തില്‍ ഇയാളുടെ ബാന്ദ്രയിലെ നിര്‍മ്മാണ പദ്ധതിക്ക് വേണ്ട എല്ലാ സഹായവും നല്‍കണമെന്ന് ശിപാര്‍ശ്ശയാണുണ്ടായിരുന്നത്.
എ.എന്‍. ബയോഫ്യൂവല്‍ കമ്പനിയുടെ പുതിയ കണ്ടുപിടുത്തമായ ജൈവ ഇന്ധനം പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ശിപാര്‍ശ്ശ ചെയ്യുന്നതാണ് മറ്റൊരു കത്ത്. പുനയിലെ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന് ശിപാര്‍ശ്ശ കത്ത് നേരിട്ട് ഫാക്‌സ് അയക്കുകയായിരുന്നു.
from mangalam.com https://ift.tt/2T70R6h
via IFTTT
No comments:
Post a Comment