ന്യുഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാന്‍ തയ്യാറാകാത്ത പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ. ഒരിക്കല്‍ ആക്രമണത്തില്‍ അപലപിക്കാത്ത ഇമ്രാന്‍ ഖാനെ എങ്ങനെ വിശ്വാസിക്കാന്‍ കഴിയും. പാകിസ്താനിലെ ഭീകര ക്യാംപുകള്‍ക്കു നേരെ നടത്തിയ ആക്രമണത്തോടെ ഭീകരവാദത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉള്ളില്‍ ഭീതിജനിപ്പിക്കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരര്‍ക്ക് നല്‍കിയ ആഘാതത്തിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷം ഈ സര്‍ക്കാരാണ് ഏറ്റവും നിലയില്‍ പോകുന്നതെന്ന് താന്‍ കരുതുന്നു. മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഏറ്റവുമധികം ഭീകരരെ ഇല്ലായ്മ ചെയ്തത്.
പുല്‍വാമ ഭീകരാക്രമണത്തെ ഇമ്രാന്‍ ഖാന്‍ ഒരിക്കലെങ്കിലും അപലപിക്കേണ്ടതായിരുന്നു. അത്തരമൊരാളില്‍ നിന്ന് നമ്മുക്ക് എന്തു പ്രതീക്ഷിക്കാന്‍ കഴിയും? അദ്ദേഹത്തെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും? കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരിക്കില്ല. അദ്ദേഹം വെറുതെ സംസാരിക്കുവെന്ന് മാത്രമേയുള്ളൂ- ഷാ പറയുന്നു.
അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചയക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മോഡി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നമ്മുടെ സേനകള്‍ നടത്തിയ ത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ്. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന മോഡി സര്‍ക്കാരിന്റെ നയം നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2H9OqQi
via IFTTT
No comments:
Post a Comment