ലാഹോര്‍: ഇന്ത്യന്‍ യുദ്ധവൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടുകൊടുക്കാന്‍ തയ്യാറെടുത്തതോടെ പാക്കിസ്ഥാനിലെ സമാധാനത്തിന്റെ വെള്ളരിപ്രാവാക്കാനുള്ള ശ്രമം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി പാക്ക് ട്വിറ്ററില്‍ നോബല്‍ പ്രൈസ് ഫോര്‍ ഇമ്രാന്‍ ഖാന്‍ എന്ന ഹാഷ് ടാഗാണ് ട്രെന്‍ഡിങ്ങ് ആകുന്നത്.
പുല്‍വാമ ആക്രമണം നടത്തിയ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇന്ന് വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രം തങ്ങള്‍ അസറിനെതിരെ നടപടിയെടുക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പാക്ക് പിന്തുണയോടെ നടക്കുന്ന ഭീകരതയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഒത്തൊരുമിച്ചപ്പോഴാണ് ഇത്തരത്തില്‍ ഹാഷ് ടാഗ് ട്രെന്‍ഡിങ്ങ് ആകുന്നത് എന്നതാണ് ശ്രദ്ധേയം.
from mangalam.com https://ift.tt/2H9ftLx
via IFTTT
No comments:
Post a Comment