നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത് ജയിലില്‍ കൊടുംകുറ്റവാളികള്‍ക്കൊപ്പം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത് ജയിലില്‍ കൊടുംകുറ്റവാളികള്‍ക്കൊപ്പം

ലണ്ടന്‍ : ഇന്ത്യന്‍ ബാങ്കുകളില്‍ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ നീരവ് മോദി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് കൊടും ക്രിമിനലുകള്‍ക്കൊപ്പം. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനിലെ ക്രിമിനലുകള്‍ തിങ്ങി നിറഞ്ഞ ഹെര്‍ മെജസ്റ്റീസ് ജയിലിലാണ് നീരവ് മോദി ഇപ്പോള്‍. ഇംണ്ടിലെ തന്നെ ഏറ്റവും തിരക്കേറിയ ജയിലാണ് ഇത്.

വരുന്ന ആഴ്ച ആദ്യവാദം കേള്‍ക്കുന്നതു വരെ പ്രത്യേക സെല്ലില്‍ അടയ്ക്കാനാണ് തീരുമാനമെങ്കിലും തിരക്കേറിയ ജയിലായതിനാല്‍ മറ്റ് തടവുകാരും ഒപ്പം ഉണ്ടാകും. യു.കെ.യിലെ ചീഫ് പ്രിസണ്‍ ഇന്‍സ്‌പെക്ടറുടെ 2018 ലെ പരിശോന പ്രകാരം 1428 പുരുഷ തടവുകാരാണ് ഈ ജയിലില്‍ ഉള്ളത്.

അതീവ സുരക്ഷാ പ്രശ്‌നങ്ങളുള്ള ബി കാറ്റഗറി ജയിലിലാണ് ഹെര്‍ മെജസ്റ്റീസ് ജയില്‍. കൈമാറ്റം പ്രതീക്ഷിച്ച് കഴിയുന്ന പാക് കുറ്റവാളിയും ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ എന്ന് അറിയപ്പെടുന്ന ജാബിര്‍ മോട്ടി അടക്കമുള്ള അധോലോക തലവന്മാരെ പാര്‍പ്പിച്ചിരിക്കുന്നതും ഈ ജയിലിലാണ്. പാക് വംശജനായ മോട്ടി ദാവൂദ് ഇബ്രാഹിമിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലകള്‍ വഹിക്കുന്നയാളാണ്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ജയിലായ ഹെര്‍ മെജസ്റ്റീസ് ജയില്‍ 1851 ലാണ് സ്ഥാപിച്ചത്. 1628 പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇവിടുണ്ട്. 1989 ല്‍ ജയില്‍ നവീകരിച്ചു. ഓരോ സെല്ലിനും കാമറ നിരീക്ഷണവും ഏര്‍പ്പെടുത്തി. ഈ മാസം 29 വരെ നീരവിന് ഇവിടെ താമസിക്കേണ്ടി വന്നേക്കും. കോടതി ഉത്തരവ് എതിരായാല്‍ താമസം വീണ്ടും നീളുകയും ചെയ്യും.

വെള്ള ഷര്‍ട്ടും ട്രൗസറുമായിരുന്നു കോടതിയില്‍ ഹാജരാക്കുമ്പോള്‍ മോദിയുടെ വേഷം. 5 ലക്ഷം പൗണ്ട് ജാമ്യത്തുകയായി കെട്ടിവയ്ക്കാമെന്ന വാഗ്ദാനം തള്ളിയാണ് പ്രതിയെ റിമാന്റ് ചെയ്തത്. ഇനിയും ഒളിവില്‍ പോകാനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യം നിഷേധിക്കുന്നതെന്ന് ജഡ്ജി മേരി മാലൊന്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2HKS96W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages