സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പാക്കിസ്ഥാനും ചൈനയ്ക്കും പിന്നില്‍: ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലന്‍ഡ് തന്നെ! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പാക്കിസ്ഥാനും ചൈനയ്ക്കും പിന്നില്‍: ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലന്‍ഡ് തന്നെ!

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഏഴു സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയി ഇന്ത്യ 140-ാം സ്ഥാനത്ത്. 2019 ലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനും ചൈനയ്ക്കും പിന്നിലായാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ 2019 ലെ 'വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ടില്‍ രണ്ടാം തവണയും ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറിയത്. കഴിഞ്ഞ വര്‍ഷം 133-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

മാര്‍ച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ചാണ് എല്ലാ വര്‍ഷവും യുഎന്‍ ഇത്തരത്തില്‍ പട്ടിക തയാറാക്കുന്നത്. ജിഡിപി, ആളോഹരി വരുമാനം, ആയൂര്‍ദൈര്‍ഘ്യം, സാമൂഹ്യസേവന രംഗത്തെ മികവ്, അഴിമതിയില്ലാത്ത ഭരണം, സഞ്ചാരസ്വതന്ത്ര്യം, വ്യക്തിസ്വാതന്ത്രം എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ സന്തോഷപട്ടികയില്‍ വിലയിരുത്തുന്നത്. രാജ്യത്തെ സ്വന്തം പൗരന്മാരുടെയും കുടിയേറ്റക്കാരുടെയും സന്തോഷത്തിന്റെ അടിസ്ഥാനതത്തിലാണ് 156 രാജ്യങ്ങളുടെ ലിസ്റ്റ് തയാറാക്കിയത്. 156 രാജ്യ പട്ടികയില്‍ ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ നോര്‍ഡിക് രാജ്യങ്ങളായ ഡെന്മാര്‍ക്ക്, നോര്‍വേ, ഐസ്ലാന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങള്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് എത്തിയ ഫിന്‍ലന്‍ഡില്‍ മൂന്നു ലക്ഷത്തോളം കുടിയേറ്റക്കാരുണ്ട്. ഫിന്‍ലണ്ടിലെ മൊത്തം ജനസംഖ്യ 55 ലക്ഷമാണ്.

പട്ടികയില്‍ പാക്കിസ്ഥാന്‍ 67-ാം സ്ഥാനത്താണ്, ബംഗ്ലാദേശ് 125-ാം സ്ഥാനത്തും, ചൈന 93-ാം സ്ഥാനത്തുമാണ്. അമേരിക്ക 10-ാം സ്ഥാനത്തായാണ് ഇടം പിടിച്ചിരിക്കുന്നത്. യുദ്ധാന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്ന സൗത്ത് സുഡാന്‍ ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാന്‍, ടാന്‍സാനിയ, റുവാന്‍ഡ എന്നീ രാജ്യങ്ങളും ഏറ്റവും പിന്നിലായാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2FqGUPr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages