മദ്യപിച്ചെത്തി വഴക്കിട്ടതിന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ വെട്ടിമുറിച്ചു; ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനാല്‍ ഭാര്യയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പോലീസും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

മദ്യപിച്ചെത്തി വഴക്കിട്ടതിന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ വെട്ടിമുറിച്ചു; ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനാല്‍ ഭാര്യയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പോലീസും

ഹൈദരാബാദ്: മദ്യപിച്ചെത്തി വഴക്കിട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ വെട്ടിമുറിച്ചു. ഹൈദരാബാദില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയില്‍ നിസാര കാര്യത്തെ ചൊല്ലി ഭാര്യ സന്തോഷിയുമായി വഴക്കിട്ട 26കാരനായ ഷേര്‍ സിംഗിനാണ് ഈ ദുര്‍ഗതി.

അയല്‍ക്കാര്‍ അറിയിച്ചതിനെ പോലീസ് എത്തിയാണ് ഷേര്‍ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ഷേര്‍സിംഗിന്റെ ചികിത്സ പുരോഗമിക്കുകയാണെന്നും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും എല്‍.ബി നഗര്‍ ഇന്‍സ്‌പെക്ടര്‍ വി.അശോക് റെഡ്ഡി പറഞ്ഞു.

രാജസ്ഥാനില്‍ നിന്നും തൊഴില്‍ തേടി ഹൈദരാബാദില്‍ എത്തിയവരാണ് ദമ്പതികള്‍. ഇവര്‍ക്ക് നാലു വയസ്സില്‍ താഴെ പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്. പത്തു ദിവസം മുന്‍പാണ് ഇവര്‍ ഹൈദരാബാദില്‍ എത്തിയത്. ഷേര്‍ സിംഗിന് എല്‍.ബി നഗറിലെ ഒരു മാര്‍ബിള്‍ ഫാക്ടറിയില്‍ ജോലി ലഭിച്ചിരുന്നു.

ഭാര്യ സന്തോഷിക്കെതിരെ ഐപിസി സെക്ഷന്‍ 327 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഷേര്‍ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കന്‍ ആശുപത്രിയില്‍ നില്‍ക്കുന്നത് സന്തോഷി ആയതിനാല്‍ അവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/2HyyHLC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages